ന്യൂഡൽഹി: ഇറാനെതിരായ യു.എസ് -ഇസ്രായേൽ സംയുക്ത സൈനിക നീക്കം രണ്ടാഴ്ചക്കുള്ളിൽ അവസാനിച്ചേക്കുമെന്ന സൂചനക്ക് പിന്നാലെ ഓഹരിവിപണയിൽ പ്രതീക്ഷയുടെ തുടക്കം. സെൻസെക്സ് 1800 പോയന്റിലധികവും നിഫ്റ്റി 500 പോയന്റിലധികവും ഉയർന്നു. സെൻസെക്സ് 1823.74 പോയന്റ് ഉയർന്ന് 73,771.29ലും നിഫ്റ്റി 548.60 പോയന്റ് ഉയർന്ന് 22,880ലും എത്തി. പശ്ചിമേഷ്യൻ സംഘർഷം അവസാനിച്ചേക്കുമെന്ന സൂചനയാണ് വിപണിക്ക് ഉണർവേകിയത്. ബാങ്കിങ്, ധനകാര്യം, ഐ.ടി എന്നിവയുടെ ഓഹരികളാണ് നേട്ടത്തിൽ. കഴിഞ്ഞ ആഴ്ചകളിൽ ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങൾക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു. ഇപ്പോൾ ഇവയുടെ ഓഹരികളാണ് വിപണിയിൽ നേട്ടം കൊയ്യുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികളാണ് വിപണിയിൽ സൂചികകളെ ഉയർത്താൻ സഹായിച്ചത്.

തിരിച്ചുകയറി ഓഹരിവിപണി; സെൻസെക്സ് 1800 പോയന്റിലേറെ ഉയർന്നു
M
MadhyamamSource Link
about 1 month ago