തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിൽ ചലച്ചിത്രതാരം സുധീർ കരമനയെ എൽ.ഡി.എഫ് സ്വാതന്ത്രനായി മത്സരിപ്പിക്കും. എന്നാൽ, സ്ഥാനാർഥിയെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ജനാധിപത്യ കേരളാ കോൺഗ്രസ് മുൻ എം.എൽ.എ ആന്റണി രാജുവിന് പകരക്കാരനായി സുധീറിനെ രംഗത്തിറക്കാനാണ് ഇടത് കേന്ദ്രങ്ങളിലെ ആലോച്ചന. കഴിഞ്ഞ തദേശ സ്വയം തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വേണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന വ്യക്തിയാണ് സുധീർ കരമന. ജനപ്രീതിയും രാഷ്ട്രീയ പശ്ചാത്തലവുമുള്ള സുധീറിന് രാഷ്ട്രീയത്തിനപ്പുറം കൂടുതൽ വോട്ടുകൾ ലഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. അതേസമയം, ജനാധിപത്യ കേരള കോൺഗ്രസ് തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സി.പി.എം സ്ഥാനാർഥിയെ മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് നേതാക്കളുടെ പ്രതിഷേധം. നാമനിർദേശ പത്രിക സമർപ്പണത്തിന് രണ്ടു പ്രവൃത്തി ദിവസം മാത്രം ശേഷിക്കെ സ്ഥാനാർഥിയെ തീരുമാനിക്കാൻ പറ്റാത്തതിൽ സി.പി.എമ്മിനും ഇടത് മുന്നണിക്കും കടുത്ത അതൃപ്തിയുണ്ട്. നടൻ കരമന ജനാർദനൻ നായരുടെ മകനാണ്.

തിരുവനന്തപുരം സെൻട്രലിൽ സുധീർ കരമന എൽ.ഡി.എഫ് സ്ഥാനാർഥി
M
MadhyamamSource Link
about 2 months ago