വർഗീസ് മാമ്മന് 3.43 കോടി രൂപയുടെ ആസ്തി തിരുവല്ല: നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി വർഗീസ് മാമ്മന് സ്ഥാവര ജംഗമ വസ്തുക്കളിൽ 3.43 കോടി രൂപയുടെ ആസ്തി. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 1,39,04,184 രൂപയുടെ നിക്ഷേപമുണ്ട്. കെ.എസ്.എഫ്.ഇ ചിട്ടി ഉൾപ്പെടെ തുകയാണിത്. ഭാര്യ, മകൻ എന്നിവരുമായി ചേർന്നുള്ള ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപവും ഇതിൽ വരും. 15000 രൂപ കൈവശം ഉണ്ടെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. കാറിന്റെ വിപണിമൂല്യവും ഇതിൽ പെടും. 24 ഗ്രാം സ്വർണാഭരണം ഉണ്ട്. ഭാര്യ വൈനി വർഗീസ് മാമ്മന്റെ പേരിൽ ആകെ 54,36,480 രൂപയുടെ ആസ്തിയുണ്ട്. സ്ഥിരനിക്ഷേപം, വാഹനത്തിന്റെ മൂല്യം, കൈവശമുള്ള 280 ഗ്രാം സ്വർണത്തിന്റെ വില എന്നിവ ഉൾപ്പെടെയാണിത്. മകന് 16 ഗ്രാം സ്വർണാഭരണം ഉൾപ്പെടെ 5,23,781 രൂപയുടെ ആസ്തിയുണ്ട്. വർഗീസ് മാമ്മന് തിരുവല്ലയിൽ പാരമ്പര്യ സ്വത്തായി 64 ലക്ഷം രൂപ വിലമതിക്കുന്ന എട്ട് സെന്റ് ഭൂമിയും 2650 ചതുരശ്ര അടി വിസ്തൃതിയുള്ള വീടുമുണ്ട്. മകന്റെ പേരിൽ 17,01,885 രൂപയുടെ ബാങ്ക് വായ്പയുണ്ട്. മാത്യു ടി. തോമസിന് 1.59 കോടി തിരുവല്ല: എൽ.ഡി.എഫ് സ്ഥാനാർഥി മാത്യു ടി. തോമസിന് സ്ഥാവര ജംഗമ വസ്തുക്കളിൽ 1.59 കോടിയുടെ ആസ്തിയുണ്ടെന്നു നാമനിർദേശ പത്രികയുടെ ഒപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. റിട്ട. കോളജ് പ്രിൻസിപ്പലായിരുന്ന ഭാര്യ അച്ചാമ്മ അലക്സിന് 96.5 ലക്ഷം രൂപ ആസ്തിയുണ്ട്. സ്ഥാനാർഥിയുടെ കൈവശം 12,000 രൂപയും ഭാര്യയുടെ പക്കൽ 14,000 രൂപയുമുണ്ട്. ഇവർക്ക് വിവിധ ബാങ്ക് അക്കൗണ്ടുകളിലും ചിട്ടി, മ്യൂച്വൽ ഫണ്ട് ഉൾപ്പെടെ 1,20,75,338 രൂപയുടെ നിക്ഷേപമുണ്ട്. കൂടാതെ രണ്ട് കാറും, ഒരു ബുള്ളറ്റും ഉൾപ്പെടെ ഒമ്പത് ലക്ഷം രൂപ മൂല്യമുള്ള വാഹനങ്ങളുണ്ട്. എട്ട് ഗ്രാം സ്വർണവും ഭാര്യയുടെ പേരിൽ 208 ഗ്രാം സ്വർണമുണ്ട്. സ്ഥാനാർഥിക്ക് 87.11 ലക്ഷം വിലമതിക്കുന്ന പാരമ്പര്യ സ്വത്തുണ്ട്. 55 ലക്ഷം രൂപ വിലമതിക്കുന്ന വീടുണ്ട്. വായ്പകൾ ഇല്ല. അനൂപ് ആന്റണിക്ക് 4.05 കോടിയുടെ തിരുവല്ല: എൻ.ഡി.എ സ്ഥാനാർഥി അനൂപ് ആന്റണിക്ക് സ്ഥാവര ജംഗമ വസ്തുക്കളിൽ 4.05 കോടിയുടെ ആസ്തിയുണ്ടെന്ന് വെളിപ്പെടുത്തൽ. കൈവശം 25,000 രൂപയും ഭാര്യ ഗരിമ പാണ്ഡെയുടെ കൈവശം 13,000 രൂപയുമാണുള്ളത്. ഗാസിയാബാദിൽ രണ്ട് പേർക്കുമായി 1.5 കോടിയിലേറെ വിലമതിക്കുന്ന റസിഡൻഷ്യൽ ഫ്ലാറ്റ് ഉണ്ട്. അനൂപിന് ഗാസിയാബാദിലും തിരുവല്ലയിലുമുള്ള ബാങ്ക് അക്കൗണ്ടുകളിലായി 32.43 ലക്ഷവും ഭാര്യയുടെ പേരിൽ ഡൽഹിയിലെ അക്കൗണ്ടിൽ 2.77 ലക്ഷം രൂപയുമുണ്ട്. ഇരുവർക്കുമായി 2.5 കോടിയുടെ ടേം ഇൻഷുറൻസും 50 ലക്ഷത്തിന്റെ മെഡിക്കൽ ഇൻഷുറൻസും ഉണ്ട്. അനൂപിന് രണ്ടരലക്ഷം വിലമതിക്കുന്ന കാറുണ്ട്. ഭാര്യക്ക് 15 പവന്റെ സ്വർണാഭരണങ്ങളുണ്ട്. അനൂപിന്റെ പേരിൽ 65 ലക്ഷത്തിന്റെ ഭവന വായ്പയുമുണ്ട്.

തിരുവല്ല: സ്ഥാനാർഥികളെല്ലാം കോടീശ്വരന്മാർ
M
MadhyamamSource Link
about 1 month ago