തിരൂർ: മലപ്പുറം തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴൂർ സ്വദേശി ഇർഫാനയും മകൻ അമാൻ മാലികുമാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടുപറമ്പിലെ കിണറ്റിൽ കണ്ടെത്തിയ ഇവരെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെത്തിച്ചത്. തുടർന്ന് മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ നിലവിൽ അസ്വാഭാവികതയൊന്നും ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമാകുന്നതിനായി കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

തിരൂരിൽ യുവതിയും ഒന്നര വയസ്സുള്ള മകനും കിണറ്റിൽ മരിച്ച നിലയിൽ
M
MadhyamamSource Link
19 days ago