തിരൂർ: സംസ്ഥാനത്തെ രണ്ടാമത്തെ ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം തിരൂർ റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ചു. ഉപയോക്തൃ സൗഹൃദവും സുരക്ഷിതവുമായ സംവിധാനം മൊബൈൽ നമ്പർ ഉപയോഗിച്ചുള്ള ഒ.ടി.പി സ്ഥിരീകരണത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. ഡ്യൂറോൾട്ട് സ്മാർട്ട് ലോക്കർ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന ലോക്കർ സംവിധാനം സി.സി ടി.വി കാമറയുടെ നിരീക്ഷണത്തിലാണ്. ഡിജിറ്റൽ പേയ്മെന്റ് സംവിധാനം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. മീഡിയം, ലാർജ്, എക്സ്ട്രാ-ലാർജ് എന്നീ വലിപ്പങ്ങളിലായി ലോക്കറുകൾ ലഭ്യമാണ്. ആറ് മണിക്കൂറിന് മീഡിയം ലോക്കറിന് 40 രൂപ, ലാർജിന് 100 രൂപ എക്സ്ട്രാ-ലാർജിന് 140 രൂപ എന്നിങ്ങനെയാണ് നിരക്ക്. സ്ഥിരമായി യാത്ര ചെയ്യുന്നവർക്കും തീർഥാടകർക്കും ഉപകാരപ്രദമായ സൗകര്യം സംസ്ഥാനത്ത് ആദ്യമായി ഒരുക്കിയത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ്. സ്റ്റേഷൻ മാനേജർ (കോമേഴ്ഷ്യൽ) സോമസുന്ദരനും സ്റ്റേഷൻ സൂപ്രണ്ട് വിനോദ് കുമാറും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

തിരൂർ റെയിൽവേ സ്റ്റേഷനിലും ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം
M
MadhyamamSource Link
23 days ago