ബംഗളൂരു: സമൂഹം നേരിടുന്ന നിലവിലെ സാഹചര്യം വളരെ ആശങ്കജനകവും നിയന്ത്രണാതീതവുമാണ്. യുവാക്കൾ മയക്കുമരുന്നിന് പിന്നാലെ പോകുന്നു. പതിവായി ലഹരി ഉപയോഗിക്കുന്നതിന്റെ അനന്തരഫലങ്ങൾ അവർക്ക് മനസ്സിലാകുന്നില്ല. അവർ കുറ്റകൃത്യ ചിന്തകളിലേക്കു ഒടുവിൽ കുറ്റകൃത്യങ്ങളിൽ കലാശിക്കുന്നു. സമൂഹം നേരിടുന്ന മറ്റൊരു പ്രശ്നം യുവാക്കളിലെ അപക്വമായ പ്രണയബന്ധമാണ്. ചെറുപ്പക്കാർ പ്രണയബന്ധത്തിൽ ഏർപ്പെടുന്നത് അതിന്റെ ഗൗരവം അറിയാതെയാണ് എന്ന് ചലച്ചിത്ര സംവിധായകനായ അനിൽ കാരക്കുളം തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ ആഭിമുഖ്യത്തില് നടന്ന ‘ലഹരിയും കൗമാര പ്രണയബന്ധങ്ങളും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. ഇതിനുള്ള പ്രധാന കാരണം സൗഹൃദങ്ങളുടെയും ഗ്രൂപ്പുകളുടെയും അസാന്നിധ്യമാണ്. വളരെ കുറച്ച് അംഗങ്ങളുള്ള നിലവിലെ കുടുംബ സാഹചര്യവും ഇതിന്റെ ഭാഗമാണ്. ‘ഡെ റ്റു ഡെ’ എന്ന ഹ്രസ്വചിത്രം നിലവിലെ സാഹചര്യത്തിന്റെ പ്രതിഫലനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാള കലാഭവൻ ബംഗളൂരുവിന്റെ ബാനറിൽ അനിൽ കാരാക്കുളം സംവിധാനവും അസോസിയേഷനിലെ നിരവധി കലാകാരന്മാർ അണിനിരന്ന ഡെ റ്റു ഡെ എന്ന ഹ്രസ്വ ചിത്രത്തിന്റെ റിലീസ് ഫ്രണ്ട്സ് അസോസിയേഷൻ മുൻ പ്രസിഡൻ്റ് ആർ.വി. പിള്ള നിർവഹിച്ചു. മയക്കുമരുന്നിന്റെ ഗുരുതരമായ വിപത്തിനെക്കുറിച്ചും യുവാക്കൾക്കിടയിലെ അപക്വമായ പ്രണയബന്ധങ്ങളെക്കുറിച്ചും പി. പ്രഭാകരൻ സംസാരിച്ചു. ഡോ. പ്രിയ പിള്ള, സിനിമ നടൻ സനൂപ് വയനാട്, ആർ.വി. പിള്ള, ഇ . ആർ. പ്രഹ്ലാദൻ, ശ്രീകണ്ഠൻ നായർ, എ.കെ. രാജൻ, സുധാകരൻ, പി. സുരേഷ് കുമാർ, ബാലകൃഷ്ണൻ നമ്പ്യാർ, പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരൻ, ലക്ഷ്മി മധുസൂദനൻ, കല്പനപ്രദീപ്, രേവതി കൃഷ്ണമൂർത്തി, രഞ്ജിത്ത്, പി.പി. പ്രകൽപ്, അരുൾ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.പി. പ്രദീപ് നന്ദി പറഞ്ഞു.

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ
M
MadhyamamSource Link
about 1 month ago