തീർത്ഥാടകരുടെ വരവ് സുഗമമാക്കാൻ പ്രത്യേക ഓപ്പറേഷൻ സെൻറർ സജ്ജം -ഹജ്ജ്​ മന്ത്രി

തീർത്ഥാടകരുടെ വരവ് സുഗമമാക്കാൻ പ്രത്യേക ഓപ്പറേഷൻ സെൻറർ സജ്ജം -ഹജ്ജ്​ മന്ത്രി

M
MadhyamamSource Link
Posted On date_range 31 March 2026 8:27 PM IST Updated On date_range 31 March 2026 8:27 PM IST തീർത്ഥാടകരുടെ വരവ് സുഗമമാക്കാൻ പ്രത്യേക ഓപ്പറേഷൻ സെൻറർ സജ്ജം -ഹജ്ജ്​ മന്ത്രി text_fields bookmark_border camera_alt ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ മദീനയിൽ മൂന്നാമത് ‘ഉംറ - സിയാറ ഫോറം’ ഉദ്​ഘാടനം ചെയ്​ത്​ സംസാരിക്കുന്നു മദീന: പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ സവിശേഷ സാഹചര്യം പരിഗണിച്ച്, വിദേശങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ വരവ് സുഗമമാക്കുന്നതിനായി പ്രത്യേക ഓപ്പറേഷൻ സെൻറർ സജ്ജമാക്കിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. അപ്രതീക്ഷിത വെല്ലുവിളികൾ നേരിടുന്നതിനും തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനുമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന്​ ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ അറിയിച്ചു. സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയുമായും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക. മദീനയിലെ കിങ്​ സൽമാൻ ഇൻറർനാഷനൽ കോൺഫറൻസ് സെൻററിൽ മൂന്നാമത് ‘ഉംറ - സിയാറ ഫോറം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മേഖലയിലെ ഏത് പുതിയ സാഹചര്യങ്ങളെയും നേരിടാൻ ഹജ്ജ്-ഉംറ സംവിധാനം സജ്ജമാണെന്ന് അദ്ദേഹം ഉറപ്പുനൽകി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Special operation center ready to facilitate the arrival of pilgrims, says Hajj Minister

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തീർത്ഥാടകരുടെ വരവ് സുഗമമാക്കാൻ പ്രത്യേക ഓപ്പറേഷൻ സെൻറർ സജ്ജ… | Boolokam