പാനൂർ: നിയമസഭ തെരഞ്ഞെടുപ്പ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുനിലിന്റെ നേതൃത്വത്തിൽ തൂവക്കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിൽ 23 കുപ്പി (11.500 ലി.) മാഹിമദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. തൂവക്കുന്ന് സ്വദേശിയായ വിനോദിനെയാണ് അറസ്റ്റ് ചെയ്തത്. തൂവക്കുന്ന്, കുന്നോത്ത്പറമ്പ് ഭാഗങ്ങളിൽ മാഹിമദ്യ വിൽപന വ്യാപകമാണെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. ഇയാൾ വീട്ടിൽ മാഹിമദ്യം കൊണ്ടുവന്ന് സംഭരിച്ച് ആവശ്യക്കാർക്ക് വീട്ടിൽവെച്ച് തന്നെ വിൽപന നടത്തുകയാണെന്ന് കണ്ടെത്തി. പരിശോധന സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ പി. ഷിംന, പ്രിവന്റിവ് ഓഫിസർമാരായ സി.പി. ഷാജി, അനീഷ് കുമാർ പി, സതീഷ് വിളങ്ങോട്ട്, സി.പി. ഷാജി, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.കെ. ബിൻസി, സി. ജിജീഷ്, ധനീഷ് എന്നിവരുള്‍പ്പെടുന്നു.

തൂവക്കുന്ന്, കുന്നോത്ത്പറമ്പ് പ്രദേശങ്ങളിൽ വ്യാപക മദ്യവിൽപന; 23 കുപ്പി മാഹിമദ്യവുമായി മധ്യവയസ്കൻ പിടിയിൽ
M
MadhyamamSource Link
about 1 month ago