തൃത്താല മണ്ഡലം കൺവെൻഷൻ

തൃത്താല മണ്ഡലം കൺവെൻഷൻ

M
MadhyamamSource Link
ദുബൈ: ഒരു കാരണവശാലും പിണറായി സർക്കാരിന് ഭരണത്തുടർച്ച ഉണ്ടാകാൻ അവസരം നൽകരുതെന്ന് യു.ഡി.എഫ് യു.എ.ഇ ജനറൽ കൺവീനർ പുന്നക്കൻ മുഹമ്മദലി. തൃത്താല മണ്ഡലം യു.എ.ഇ യു.ഡി.എഫ് പ്രവർത്തക കൺവെൻഷൻ ദുബൈ കെ.എം.സി.സി.ഹാളിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃത്താല യു.എ.ഇ യു.ഡി.എഫ് ചെയർമാൻ സാദത്ത് അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ഇസ്മായിൽ ഏറാമല മുഖ്യ പ്രഭാഷണം നടത്തി. സ്ഥാനാർഥി വി.ടി ബൽറാം സദസുമായി ഓൺ ലൈനിലൂടെ സംവദിച്ചു. ചടങ്ങിൽ ഇൻകാസ്, കെ.എം.സി.സി നേതാക്കളായ ഷാജി കാസിമി,മുഹമ്മദ് പട്ടാമ്പി, നാസർ അൽദാന,ഫൈസൽ തുറക്കൽ, ആരിഫ് ഒറവിൽ, ടി.കെ മുഹമ്മദ് കുട്ടി, ഉമ്മർ തട്ടത്താഴത്, ഗഫൂർ കെ.ടി , ഷെജീർ ഏഷ്യാഡ്‌, ഫൈസൽ തിരുമിറ്റക്കോട്, ഗിരീഷ് മേനോൻ, അഹമ്മദുണ്ണി, റഹ്മത് അബ്ദുൽ മജീദ് എന്നിവർ ആശംസകൾ നേർന്നു. കൺവീനർ മഹ്‌റൂഫ് കൊഴിക്കര സ്വാഗതവും റസാഖ് കുമ്പിടി നന്ദിയും പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൃത്താല മണ്ഡലം കൺവെൻഷൻ — Madhyamam | Boolokam | Boolokam