ജുബൈൽ: തൃശൂർ മുണ്ടത്തിക്കോട് പടക്ക നിർമവണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രവാസി വെൽഫെയർ ജുബൈൽ തൃശൂർ ജില്ലാ കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും അറിയിച്ചു. ഉപജീവനത്തിനായി പണിയെടുക്കുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിൽ നിരപരാധികളായ തൊഴിലാളികളുടെ ജീവൻ പൊലിഞ്ഞത് ഏറെ വേദനാജനകമാണെന്ന് പ്രവർത്തകർ വാർത്താക്കുറിപ്പിൽ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് പ്രവാസി വെൽഫെയർ അധികൃതരോട് ആവശ്യപ്പെട്ടു. ഇത്തരം ദാരുണമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ അനിവാര്യതയും കമ്മിറ്റി ചൂണ്ടിക്കാട്ടി. പ്രിയപ്പെട്ടവരുടെ വേർപാടിൽ വിങ്ങുന്ന കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, അവർക്ക് ഈ ആഘാതം അതിജീവിക്കാനുള്ള കരുത്തുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും പ്രവാസി വെൽഫെയർ ജുബൈൽ തൃശൂർ ജില്ലാ കമ്മിറ്റി അംഗങ്ങളായ നിയാസ് നാരകത്ത്, മുഹമ്മദലി തളിക്കുളം എന്നിവർ അറിയിച്ചു.

തൃശൂർ വെടിക്കെട്ട് ദുരന്തം; പ്രവാസി വെൽഫെയർ ജുബൈൽ തൃശൂർ ജില്ല കമ്മിറ്റി അനുശോചിച്ചു
M
MadhyamamSource Link
17 days ago