തെരഞ്ഞെടുപ്പിനു തൊട്ടുമുന്നെ പശ്ചിമ ബംഗാളിൽ ഏഴ് ലക്ഷത്തോളം പുതിയ വോട്ടർമാർ

തെരഞ്ഞെടുപ്പിനു തൊട്ടുമുന്നെ പശ്ചിമ ബംഗാളിൽ ഏഴ് ലക്ഷത്തോളം പുതിയ വോട്ടർമാർ

കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്നെ പശ്ചിമ ബംഗാളിലെ വോട്ടർപട്ടികയിൽ പുതുതായി ഏഴ് ലക്ഷത്തോളം വോട്ടർമാരെ ഉൾപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. പുതിയ വോട്ടർമാരിൽ ഏകദേശം 3.22 ലക്ഷം പേർ ആദ്യ ഘട്ടത്തിലും 3.88 ലക്ഷത്തോളം പേർ രണ്ടാം ഘട്ടത്തിലും വോട്ട് രേഖപ്പെടുത്തുമെന്ന് കമീഷന്റെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാൽ, ഇതിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണമോ 18 വയസ്സ് തികഞ്ഞ കന്നി വോട്ടർമാർ എത്രയുണ്ടെന്നോ കമീഷൻ വെളിപ്പെടുത്തിയിട്ടില്ല. വോട്ടർപട്ടികയിൽ പേര് ചേർക്കാനായി ലഭിച്ച അപേക്ഷകളുടെ എണ്ണവും തള്ളിയ അപേക്ഷകളുടെ എണ്ണവും പുറത്തുവിട്ടിട്ടുമില്ല. മൊത്തത്തിലുള്ള കണക്കുകൾ മാനദണ്ഡ പ്രകാരം പുറത്തുവിട്ടിട്ടുണ്ടെന്നും വിശദമായ കണക്കുകൾ ആവശ്യമെങ്കിൽ പിന്നീട് പുറത്തുവിടുമെന്നും കമീഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു –മമത കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രചാരണ റാലികളിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ പ്രധാനമന്ത്രിക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി മമത ബാനർജി. സർക്കാർ സംവിധാനങ്ങളെ പ്രധാനമന്ത്രി രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കി മാറ്റുന്നത് അപലപനീയമാണെന്ന് പറഞ്ഞ മമത, മോദിയുടെ പ്രചാരണം നിയമവിരുദ്ധമാണെന്നും കുറ്റപ്പെടുത്തി. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിനു പിന്നാലെ രാജ്യത്തോടായി നടത്തിയ പ്രഭാഷണം രാഷ്ട്രീയ പ്രചാരണമാക്കി മാറ്റിയതായും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും മമത പറഞ്ഞു. വനിതാ സംവരണത്തിൽ തൃണമൂലിനെ ആക്രമിച്ച പ്രധാനമന്ത്രിക്ക് കണക്കുകൾ നിരത്തി മറുപടി നൽകാനും മമത മറന്നില്ല. വനിതാ സംവരണത്തെ മറയാക്കി, മണ്ഡല പുനർനിർണയ അജണ്ട നടപ്പാക്കാനുള്ള തീരുമാനമാണ് പരാജയപ്പെടുത്തിയത്. വനിതാ ബില്ലിനെയല്ല, അതിന്റെ മറവിൽ നടപ്പാക്കാൻ ശ്രമിക്കുന്ന മണ്ഡല പുനർനിർണയ അജണ്ടയെയാണ് ഞങ്ങൾ എതിർക്കുന്നത്’’ -മമത പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തെരഞ്ഞെടുപ്പിനു തൊട്ടുമുന്നെ പശ്ചിമ ബംഗാളിൽ ഏഴ് ലക്ഷത്തോളം… | Boolokam