തെരഞ്ഞെടുപ്പ് ആവേശം; റോഡ്‌ഷോയുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി വിഷ്ണുനാഥ്

തെരഞ്ഞെടുപ്പ് ആവേശം; റോഡ്‌ഷോയുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി വിഷ്ണുനാഥ്

M
MadhyamamSource Link
കുണ്ടറ: യു.ഡി.എഫ് സ്ഥാനാർഥി പി.സി.വിഷ്ണുനാഥിന്റെ റോഡ്‌ഷോക്ക് വിളംബര സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയോടെ തുടക്കം. അഡ്വ.ഷാനവാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്‍മാന്‍ കുരീപ്പള്ളി സലീം അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്.നിയോജകമണ്ഡലം കണ്‍വീനര്‍ ജി. വേണുഗോപാല്‍, കെ.ആര്‍.വി. സഹജന്‍, രഘു പാണ്ഡവപുരം, രാജു ഡി. പണിക്കര്‍, നാസിമുദ്ദീന്‍ ലബ്ബ, ഷെരീഫ് ചന്ദനത്തോപ്പ്, ഫൈസല്‍ കുളപ്പാടം, സിന്ധു ഗോപന്‍, വിനോദ് കുമാര്‍, ബീന നാസുമുദീന്‍, അജിത് കുമാര്‍, പെരുമ്പുഴ ഗോപന്‍, കെ.എല്‍. നിസാമുദ്ദീന്‍, സാജന്‍ കുണ്ടറ, കുളത്തൂര്‍ രവി, സാജു വര്‍ഗീസ്, ടി.സി. അനില്‍, വിനോദ് ജി. പിള്ള, വിനോദ് കോണില്‍, ബദിബുദ്ദീന്‍, അരുണ്‍ അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കി. സ്ത്രീകളുടെയും യുവാക്കളുടെയും വലിയ പങ്കാളിത്തമാണ് റോഡ്‌ഷോയില്‍ ഉണ്ടായിരുന്നത്. മണ്ഡല പര്യടനത്തിന് ഇന്ന് തുടക്കം കുണ്ടറ: യു.ഡി.എഫ് സ്ഥാനാർഥിയുടെ മണ്ഡല പര്യടനത്തിന് വ്യാഴാഴ്ച തുടക്കമാകും. വൈകിട്ട് നാലിന് കരിക്കോട് ജങ്ഷനില്‍ പര്യടന പരിപാടി ആരംഭിക്കും. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കുണ്ടറയില്‍ വൈകിട്ട് അഞ്ചിന് നടക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തെരഞ്ഞെടുപ്പ് ആവേശം; റോഡ്‌ഷോയുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി വി… | Boolokam