കടലുണ്ടി: തെങ്ങിൻ മുകളിൽ കുടുങ്ങിയ പക്ഷിയെ 'പിടികൂടി'അഗ്നിശമന സേന. കടലുണ്ടി അങ്ങാടിക്കു പടിഞ്ഞാറു ഭാഗത്തു താമസിക്കുന്ന സി.വി.റഹീബിന്റെ വീട്ടിൽ വളർത്തുന്ന കോക്ടൈൽ പക്ഷിയാണ് സമീപത്തെ പറമ്പിൽ25 അടി പൊക്കത്തിലുള്ള തെങ്ങിൻമുകളിൽ അകപെട്ടത്. ശനിയാഴ്ചരാത്രി 10.45നാണ് സംഭവം. സുമാർ 10,000 രൂപയോളം വിലവരുന്ന പക്ഷി പറന്നുപൊങ്ങി തെങ്ങിൻ മുകളിൽ കുടുങ്ങിയത് താഴെനിന്ന് നോക്കാൻ മാത്രമേ റഹീബിനു കഴിയുമായിരുന്നുള്ളൂ. അദ്ദേഹം ഉടൻ തന്നെ മീഞ്ചന്ത ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഗ്രേഡ് സ്റ്റേഷൻ ഓഫിസർ ഡബ്ല്യു.സനലിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സി.പി. അൻവർ,ജി. പ്രവീൺ,ജോസഫ് ബാബു,കാൽവിൻ റോഡ്രിഗസ്, സി.കെ.അശ്വിനി,വി.വി. സിഞ്ചു,ഹോം ഗാർഡ് കെ. സന്തോഷ് എന്നിവരടങ്ങിയ സംഘം തെങ്ങിനു മുകളിൽ കയറി പക്ഷിയെ തന്ത്രപൂർവം പിടികൂടി താഴെ എത്തിക്കുകയായിരുന്നു.കൂട്ടിൽ നിന്നിറക്കി ഭക്ഷണം നൽകുന്നതിനിടയിലാണ് പക്ഷി പറന്നകന്നതെന്നാണ് റഹീബ് പറയുന്നത്.

തെങ്ങിൻ മുകളിൽ കുടുങ്ങിയ പക്ഷിയെ തന്ത്രപൂർവം'പിടികൂടി'; പക്ഷിക്ക് വില 10,000
M
MadhyamamSource Link
about 2 months ago