ദോഹ: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഊർജമേകി ഇൻകാസ് ഖത്തർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടീ ഷർട്ട് വിതരണ പരിപാടി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സി.കെ. കാസിമിന് നൽകി ഉദ്ഘാടനം ചെയ്തു. വിജയലക്ഷ്യത്തിനായി മുന്നേറുന്ന യു.ഡി.എഫ് പ്രവർത്തകർക്ക് ഇത് പ്രചോദനമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, എം.ടി. അഷ്റഫ്, ഷാജഹാൻ ചെറുവാടി, സലീം തോട്ടത്തിൻകടവ്, ഷൗക്കത്തലി, അബ്ദുറഹിമാൻ ബാവ, ജാഫർ കൂവപ്പള്ളി, നിഷാദ് നീലേശ്വരം, എൻ.കെ. അൻവർ, തനുദേവ്, ഫർഹാൻ തുടങ്ങിയവർ നേതൃത്വം നൽകി.

തെരഞ്ഞെടുപ്പ് പ്രചാരണം; ടീ -ഷർട്ട് വിതരണം
M
MadhyamamSource Link
about 1 month ago