തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സമർപ്പണം ഇന്ന് വൈകീട്ട് മൂന്നിന് അവസാനിക്കും. രാവിലെ 11 മുതൽ നാല് മണിക്കൂർ മാത്രമാണ് പത്രിക സമർപ്പണത്തിനുള്ളത്. അതിനാൽ തിങ്കളാഴ്ച പത്രിക നൽകാൻ വലിയ തിരക്കിന് സാധ്യതയുണ്ട്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ശനിയാഴ്ച വരെ 341 സ്ഥാനാര്‍ഥികളാണ് പത്രിക നല്‍കിയത്. മൊത്തം 607 സെറ്റ് പത്രികകള്‍ ശനിയാഴ്ചവരെ സമര്‍പ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച പ്രമുഖരടക്കം പല മുന്നണി സ്ഥാനാര്‍ഥികളും പത്രിക സമര്‍പ്പിക്കും. തിരക്ക് നിയന്ത്രണാതീതമായാല്‍ മൂന്നുമണിക്ക് മുമ്പ് വരണാധികാരിയുടെ ഓഫിസിലെത്തുന്നവർക്ക് അത് സമർപ്പിക്കാൻ സൗകര്യമൊരുക്കും. സ്ഥാനാര്‍ഥികളെല്ലാം പ്രചാരണ രംഗത്തുനിന്നാണ് പത്രിക സമര്‍പ്പിക്കാനെത്തുക. കേരളത്തില്‍ വളരെ കുറഞ്ഞ സമയപരിധിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതാണ് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം കുറയാന്‍ കാരണം. പത്രിക സമര്‍പ്പിക്കേണ്ട രണ്ടുദിവസം പൊതു അവധിയുമായിരുന്നു.പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച നടക്കും. 26 വരെ പത്രിക പിന്‍വലിക്കാം. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

തെരഞ്ഞെടുപ്പ്: പത്രിക സമർപ്പണം ഇന്ന് അവസാനിക്കും, ശനിയാഴ്ച വരെ 341 സ്ഥാനാര്‍ഥികളാണ് നല്‍കിയത്
M
MadhyamamSource Link
about 2 months ago