ജിദ്ദ: അമരമ്പലം പഞ്ചായത്തിലെ ജിദ്ദാ പ്രവാസികളുടെ കൂട്ടായ്മയായ ‘ജാപ്പ’ പൂക്കോട്ടുംപാടം തണൽ ഡയാലിസിസ് സെൻററിന് ധനസഹായം നൽകി. പൂക്കോട്ടുംപാടം-കരുളായി റോഡിലുള്ള സെൻറർ ഓഫീസിൽ നടന്ന ചടങ്ങിൽ കാളികാവ് ബ്ലോക്ക് വൈസ് പ്രസിഡൻറ് കേമ്പിൽ രവി ഉദ്ഘാടനം നിർവഹിച്ചു. അമരമ്പലം വ്യാപാരി വ്യവസായി യൂനിറ്റ് പ്രസിഡൻറ് ടി.കെ. മുകുന്ദൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വ്യാപാരി വ്യവസായി സെക്രട്ടറി എം. കുഞ്ഞുമുഹമ്മദ് സെൻററിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജാപ്പ രക്ഷാധികാരി ഹുസൈൻ ചുള്ളിയോട്, ജലീൽ മാടാമ്പ്ര, ജനറൽ സെക്രട്ടറി ശിഹാബ് പൊറ്റമ്മൽ എന്നിവർ ചേർന്ന് തണൽ ഡയാലിസിസ് സെൻറർ ചെയർമാൻ അബ്ബാസിന് ധനസഹായം കൈമാറി. ഈ വർഷം അംഗങ്ങളിൽ നിന്ന് സമാഹരിച്ച തുകയാണ് കൈമാറിയതെന്നും സംഘടനയുടെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ചും ഹുസൈൻ ചുള്ളിയോട് വിശദീകരിച്ചു. ലത്തീഫ് മാസ്റ്റർ, ജലീൽ മാടാമ്പ്ര, വി.കെ. ബഷീർ, ജാപ്പ കോഓഡിനേറ്റർ വി.കെ. അനന്ദകൃഷ്ണൻ, സീതികോയ തങ്ങൾ, അബു ചുള്ളിയോട്, അമീർ പൊറ്റമ്മൽ എന്നിവർ സംസാരിച്ചു. റഷീദ് തോട്ടെക്കാട്, സിദ്ധീഖ് മലപ്പുറവൻ, കരീം പനോലൻ, കെ.വി. കുഞാൻ, ജംഷി, ഇല്ലിക്കൽ കുഞ്ഞാപ്പു, നൂറുദ്ധീൻ പൊറ്റമ്മൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെൻററിെൻറ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരിക്കുന്നതിനുള്ള വിവിധ പദ്ധതികളെക്കുറിച്ചും പൊതുജന പങ്കാളിത്തം ഉറപ്പാക്കേണ്ടതിെൻറയും ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിെൻറയും ആവശ്യകതയെക്കുറിച്ചും ചടങ്ങിൽ ചർച്ചകൾ നടന്നു. ശിഹാബ് പൊറ്റമ്മൽ സ്വാഗതവും അബ്ബാസ് നന്ദിയും പറഞ്ഞു.

തണൽ ഡയാലിസിസ് സെൻററിന് കൈത്താങ്ങായി അമരമ്പലം ജിദ്ദാ പ്രവാസി കൂട്ടായ്മ
M
MadhyamamSource Link
20 days ago