ജിദ്ദ: റമദാനിൽ ‘ഇസ്സത്താണ് ഇസ്ലാം, വീണ്ടെടുപ്പാണ് റമദാൻ’ എന്ന ശീർഷകത്തിൽ തനിമ വെസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച ഖുർആൻ പ്രശ്നോത്തരിയുടെ വിജയികളെ പ്രഖ്യാപിച്ചു. ജിദ്ദയിൽ നിന്നുള്ള നിഹാല നാസർ ഒന്നാം സ്ഥാനവും, മക്കയിൽ നിന്നുള്ള മുന അനീസ്, അനീസുൽ ഇസ്ലാം എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി. ഖുർആനിലെ ‘അൽ മുംതഹിന’ അധ്യായത്തെ ആസ്പദമാക്കിയായിരുന്നു മത്സരം. ഇതിന് മുന്നോടിയായി ഖുർആൻ പാഠഭാഗങ്ങളും ഓഡിയോ, വീഡിയോ ക്ലാസുകളും മത്സരാർഥികൾക്ക് നൽകിയിരുന്നു. ജിദ്ദ, മക്ക, മദീന, യാംബു, തബൂക്ക്, അസീർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പേർ ഓൺലൈൻ വഴി നടന്ന പ്രാഥമിക മത്സരത്തിൽ പങ്കെടുത്തു. ഇതിൽ നിന്ന് മികച്ച മാർക്ക് നേടിയ 14 പേരാണ് മെഗാ ഫൈനലിൽ മാറ്റുരച്ചത്. അബ്ദു സുബ്ഹാൻ അബ്ബാസ് അവതാരകനായ ചടങ്ങിൽ അജ്മൽ അബ്ദുൽ ഗഫൂർ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കി. തനിമ വെസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി ഉമറുൽ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ഖുർആൻ സ്റ്റഡി സെൻറർ പ്രൊവിൻസ് കോഓഡിനേറ്റർ മുഹമ്മദലി പട്ടാമ്പി സ്വാഗതം ആശംസിച്ചു.പ്രശ്നോത്തരി കോഓഡിനേറ്റർ ടി.പി. ഷറഫുദ്ദീൻ സമാപന പ്രസംഗം നടത്തി. വിജയികൾക്കുള്ള സമ്മാനങ്ങൾ പിന്നീട് നടക്കുന്ന പൊതുപരിപാടിയിൽ വെച്ച് വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

തനിമ ഖുർആൻ പ്രശ്നോത്തരി നിഹാല നാസർ, മുന അനീസ്, അനീസുൽ ഇസ്ലാം എന്നിവർക്ക് വിജയം
M
MadhyamamSource Link
about 2 months ago