തബൂക്ക്: തബൂക്കിലെ കൊച്ചു കൂട്ടുകാർക്കായി മലർവാടിയും സ്റ്റുഡൻറ്സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താർ സംഗമം സ്നേഹത്തിെൻറയും സൗഹൃദത്തിെൻറയും വേറിട്ട അനുഭവമായി മാറി. കൂട്ടുകാരോടൊന്നിച്ച് നോമ്പ് തുറക്കാനെത്തിയ കുട്ടികൾ ഏറെ ആവേശത്തോടെയാണ് പരിപാടിയെ ഏറ്റെടുത്തത്. പരസ്പരം വിശേഷങ്ങൾ കൈമാറിയും വിഭവങ്ങൾ പങ്കുവെച്ചും ഇഫ്താറിെൻറ മാധുര്യം നുകർന്ന കുട്ടികൾക്ക്, ഒത്തൊരുമയുടെ പാഠങ്ങൾ പകരുന്നതിനൊപ്പം റമദാനിെൻറ സന്ദേശം ഉൾക്കൊള്ളാനുള്ള നിമിഷങ്ങൾ കൂടിയായി ഈ സംഗമം മാറി. ഗൾഫ് മാധ്യമം ലേഖകനും യാംബു അൽ മനാർ ഇൻറർനാഷനൽ സ്കൂൾ അധ്യാപകനുമായ അനീസുദ്ദീൻ ചെറുകുളമ്പ് കുട്ടികളുമായി സംവദിച്ചു. തനിമ തബൂക്ക് സോണൽ പ്രസിഡന്റ് സിറാജ് എറണാകുളം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇതോടൊപ്പം വിദ്യാർഥികൾക്കായി മുൻപ് സംഘടിപ്പിച്ച തർത്തീൽ ഖുർആൻ പാരായണ മത്സരം, കലാരവം മത്സരം എന്നിവയിലെ വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. മലർവാടി കോർഡിനേറ്റർ ഫൻസി സിറാജ് സ്വാഗതപ്രസംഗം നടത്തി. അസ്ലഹ് കക്കോടി, ഫാത്തിമ സുലീഫ്, ജലീൽ കുന്നകാവ്, അഫ്നാൻ കുനിയിൽ, ശിഹാബ് ആലപ്പുഴ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

തബൂക്കിൽ മലർവാടി-സ്റ്റുഡൻറ്സ് ഇന്ത്യ ഇഫ്താർ സംഗമം
M
MadhyamamSource Link
about 2 months ago