ദാഹിറ, മുസന്ദം ഗവർണറേറ്റുകളിൽ മൊബൈൽ സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യത

ദാഹിറ, മുസന്ദം ഗവർണറേറ്റുകളിൽ മൊബൈൽ സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യത

M
MadhyamamSource Link
Posted On date_range 28 March 2026 10:58 AM IST Updated On date_range 28 March 2026 10:58 AM IST ദാഹിറ, മുസന്ദം ഗവർണറേറ്റുകളിൽ മൊബൈൽ സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യത text_fields bookmark_border മസ്കത്ത്: ദാഹിറ, മുസന്ദം ഗവർണറേറ്റുകളിലെ മൊബൈൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് രംഗത്തെത്തി. സേവന തടസ്സങ്ങൾ സംഭവിക്കാനിടയുള്ള സാഹചര്യത്തിൽ മൊബൈൽ ഫോണുകൾ ഓട്ടോമാറ്റിക് നെറ്റ്‌വർക്ക് സെലക്ഷനിലേക്ക് മാറ്റണമെന്ന് അധികൃതർ നിർദേശിച്ചു. ടെലികമ്മ്യൂണിക്കേഷൻ മേഖല അധികൃതർ ചില പ്രദേശങ്ങളിൽ നെറ്റ്‌വർക്ക് സേവനത്തിൽ ഇടവേളകൾ ഉണ്ടാകാം. ഓട്ടോമാറ്റിക് സെലക്ഷൻ സജീവമാക്കിയാൽ ലഭ്യമായ ഏതെങ്കിലും നെറ്റ്‌വർക്കുമായി ഫോണുകൾ ബന്ധിപ്പിക്കാനാകുന്നതോടെ സേവന തടസ്സങ്ങൾ ഉണ്ടായാലും ആശയവിനിമയം തുടരാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിലോ അടിസ്ഥാന സൗകര്യങ്ങളെ ബാധിക്കുന്ന അനനുകൂല സാഹചര്യങ്ങളിലോ ആശയവിനിമയ സംവിധാനം നിലനിർത്തുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ നിർദേശം.സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കാനും ആശയവിനിമയ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കാനും ജനങ്ങളോട് അഭ്യർഥിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Mobile services likely to be disrupted in Dahira and Musandam governorates

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദാഹിറ, മുസന്ദം ഗവർണറേറ്റുകളിൽ മൊബൈൽ സേവനങ്ങൾ തടസ്സപ്പെടാൻ സ… | Boolokam