ദുബൈ കെ.എം.സി.സി തവനൂർ മണ്ഡലം യു.ഡി.എഫ്‌ കൺവെൻഷൻ

ദുബൈ കെ.എം.സി.സി തവനൂർ മണ്ഡലം യു.ഡി.എഫ്‌ കൺവെൻഷൻ

M
MadhyamamSource Link
ദുബൈ: ദുബൈ കെ.എം.സി.സി തവനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യു.ഡി.എഫ്‌ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രവർത്തകരുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അബുഹൈൽ കെ.എം.സി.സി ഹാളിൽ ഹംസുട്ടി മംഗലത്തിന്‍റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ആർ. ഷുക്കൂർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാന ഭാരവാഹികളായ പി.വി. നാസർ, അബ്ദുള്ള ആറങ്ങാടി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. സാജിദ്‌ അബൂബക്കർ, ജില്ലാ ജനറൽ സെക്രട്ടറി നൗഫൽ വേങ്ങര, ഉപാധ്യക്ഷൻ കരീം കാലടി, ദുബൈ ഇൻകാസ്‌ ട്രഷറർ അജിത്‌ അമ്മിക്കോട്ടിൽ, ഷാർജ ഇൻകാസ്‌ മുൻ മലപ്പുറം ജില്ലാ സെക്രട്ടറി ഷറഫുദ്ദീൻ നെല്ലിശ്ശേരി, മണ്ഡലം നേതാക്കളായ അലി പോട്ടൂർ, റിയാസ്‌ സി.എം. എന്നിവർ ആശംസകൾ നേർന്നു. മണ്ഡലം ഭാരവാഹികളായ കബീർ കൂട്ടായി, സെയ്ദ്‌ മുഹമ്മദ്‌, നിയാസ്‌ പുളിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മുസ്തഫ തവനൂർ സ്വാഗതവും നൈജിൽ നന്ദിയും രേഖപ്പെടുത്തി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദുബൈ കെ.എം.സി.സി തവനൂർ മണ്ഡലം യു.ഡി.എഫ്‌ കൺവെൻഷൻ — Madhyama… | Boolokam