ദുബൈ വിമാനത്താവളത്തിനടുത്ത് തീപിടിത്തം; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

ദുബൈ വിമാനത്താവളത്തിനടുത്ത് തീപിടിത്തം; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

M
MadhyamamSource Link
Posted On date_range 16 March 2026 8:27 AM IST Updated On date_range 16 March 2026 8:38 AM IST ദുബൈ വിമാനത്താവളത്തിനടുത്ത് തീപിടിത്തം; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു text_fields bookmark_border ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപത്തെ ഇന്ധന ടാങ്കിനടുത്തുണ്ടായ തീപിടിത്തം ദുബൈ സിവിൽ ഡിഫൻസ് സംഘം വിജയകരമായി നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഡ്രോൺ പതിച്ചതുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്നാണ് തീപിടിത്തം ഉണ്ടായത്. അതേസമയം സുരക്ഷാ മുൻകരുതലായി ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനത്താവളത്തിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു. യാത്രക്കാർ തങ്ങളുടെ വിമാന സർവീസുകളുടെ ഏറ്റവും പുതിയ വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈൻസുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കൂടുതൽ വിവരങ്ങൾ ഔദ്യോഗിക ചാനലുകളിലൂടെ ഉടൻ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Fire breaks out near Dubai airport; flight services temporarily suspended

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദുബൈ വിമാനത്താവളത്തിനടുത്ത് തീപിടിത്തം; വിമാന സർവീസുകൾ താൽക… | Boolokam