ദുബൈ: ദുബൈയിലെ അത്യാഢംബര ഹോട്ടലായ ബുർജുൽ അറബ് അറ്റകുറ്റപണികൾക്കായി അടക്കുന്നു. ഒന്നരവർഷത്തിലേറെ, അതായത് 18 മാസമാണ് ഹോട്ടൽ അടച്ചിടുകയെന്ന് ഉടമസ്ഥരായ ജുമൈറ ഗ്രൂപ്പിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപൂർവം സപ്ത നക്ഷത്രഹോട്ടലുകളിലൊന്നായാണ് ബുർജുൽ അറബ് അറിയപ്പെടുന്നത്. ഗൾഫ് സംഘർഷത്തിന്‍റെ ആദ്യദിനങ്ങളിൽ ഈ ഹോട്ടൽ ലക്ഷ്യമിട്ടും ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. 1990കളുടെ അവസാനത്തിലാണ് കടലിൽ കൃത്രിമമായി നിർമിച്ച ദ്വീപിൽ ബുർജ് അറബ് എന്ന ദുബെയുടെ അഭിമാന കെട്ടിടം പണിതുയർത്തുന്നത്. ബുർജ് ഖലീഫ പൂർത്തിയാകുന്നത് വരെ ദുബൈയിലെ ഏറ്റവും മികച്ച ആകർഷണങ്ങളിൽ ഒന്നായിരുന്നു ഈ മനോഹരമായ കെട്ടിടം. ഫ്രഞ്ച് ഇന്‍റീരിയർ ആർക്കിടെക്ട് ട്രിസ്റ്റൻ ഔറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറ്റകുറ്റപ്പണികൾ നടത്തുക. ഇന്‍റീയർ മെച്ചപ്പെടുത്തുക, ആഡംബര സൗകര്യങ്ങൾ വർധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.

ദുബൈയിലെ അത്യാഢംബര ഹോട്ടൽ ബുർജുൽ അറബ് അടച്ചു; 18 മാസം പ്രവർത്തിക്കില്ല
M
MadhyamamSource Link
23 days ago