ദുബൈയിൽ ആകാശ വിനോദങ്ങൾ തിരിച്ചെത്തുമോ; പ്രതീക്ഷയേകി ശൈഖ് ഹംദാന്‍റെ സ്കൈ ഡൈവിങ് ചിത്രം

ദുബൈയിൽ ആകാശ വിനോദങ്ങൾ തിരിച്ചെത്തുമോ; പ്രതീക്ഷയേകി ശൈഖ് ഹംദാന്‍റെ സ്കൈ ഡൈവിങ് ചിത്രം

ദുബൈ: ഇറാൻ ആക്രമണങ്ങളെ തുടർന്ന് ദുബൈയിൽ നിർത്തിവെച്ച സ്കൈ ഡൈവിങ് ഉൾപ്പെടെയുള്ള ആകാശ വിനോദങ്ങൾ വീണ്ടും തിരിച്ചെത്തുമോ?. ദുബൈ കിരീടവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ദിവസം സമൂഹ മാധ്യങ്ങളിൽ പങ്കുവെച്ച സ്കൈ ഡൈവിങ് ഫോട്ടോയാണ് ഇത്തരമൊരു ചർച്ചക്ക് വഴിമരുന്നിട്ടിരിക്കുന്നത്. ജംപിങ് സ്യൂട്ടണിഞ്ഞ് വിമാനത്തിൽ നിന്ന് ചാടുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ ഹംദാൻ പങ്കുവെച്ചത്. ഹെൽമെറ്റിൽ ഘടിപ്പിച്ചിരിക്കുന്ന മൗണ്ടഡ് കാമറയും ചിത്രത്തിൽ കാണാം. വൈകാതെ ദുബൈയിൽ സ്കൈ ഡൈവിങ് കായിക വിനോദങ്ങൾ പുനരാരംഭിക്കുമെന്ന സൂചനയാണ് ഇതെന്നാണ് നെറ്റിസൺസിന്‍റെ അഭിപ്രായം. ദുബൈയിൽ എന്നും ആവേശകരമായ കായിക വിനോദങ്ങളിൽ മുഴുകുന്ന കിരീടവകാശിക്ക് ആകാശം എപ്പോഴും ഒരു ഹരമാണ്. സ്കൈ ഡൈവിങ്ങിൽ അതീവ താൽപര്യമുള്ള ശൈഖ് ഹംദാൻ ഇതിന് മുമ്പും ദുബൈയുടെ ആകാശത്തു നിന്ന് ചാടിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച അത്തരമൊരു വീഡിയോക്ക് ലഭിച്ചത് 17.6 ദശലക്ഷം കാഴ്ചക്കാരെയാണ്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദുബൈയിൽ ആകാശ വിനോദങ്ങൾ തിരിച്ചെത്തുമോ; പ്രതീക്ഷയേകി ശൈഖ് ഹം… | Boolokam