ദൂരപരിധി നിബന്ധനയില്ല: സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകി

ദൂരപരിധി നിബന്ധനയില്ല: സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകി

M
MadhyamamSource Link
കൊല്ലം: ദൂരപരിധി നിബന്ധനയില്ലാതെ സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകി. കൊല്ലം-കുമളി, എറണാകുളം-കുമളി, കോട്ടയം-കുമളി, കോഴിക്കോട്-എറണാകുളം തുടങ്ങിയ റൂട്ടികളിലാണ് പെർമിറ്റുകളാണ് പുതുക്കി നൽകിയത്. ദീർഘദൂര റൂട്ടുകളിൽ സർവിസ് നടത്തിയിരുന്ന 241 സ്വകാര്യ ബസുകൾക്ക് പെർമിറ്റ് വൈകാതെ പുതുക്കുമെന്നാണ് സൂചന. സ്വകാര്യ ബസുകൾക്ക്, 140 കിലോമീറ്ററിലധികം ദൂരമുള്ള റൂട്ടുകളിൽ സർവിസ് നടത്തുന്നതിനുണ്ടായിരുന്ന നിയന്ത്രണം ഹൈകോടതി നേരത്തേ റദ്ദാക്കിയിരുന്നു. വിധി വന്ന് മാസങ്ങൾക്ക് ശേഷമാണ്, ദീർഘദൂര റൂട്ടുകളിൽ നിലവിലുള്ള പെർമിറ്റുകൾ പുതുക്കിനൽകാനും പുതിയ പെർമിറ്റുകൾ അനുവദിക്കാനും മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചത്. 140 കിലോമീറ്ററിൽ കൂടുതൽ ദൂരം ഓടുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ റദ്ദാക്കാനുള്ള സർക്കാരിന്റെ 'മോട്ടോർ വെഹിക്കിൾ സ്‌കീം' നിയമവിരുദ്ധമാണെന്ന് ഹൈകോടതിയുടെ സിംഗിൾ ബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും ഉത്തരവിട്ടിരുന്നു. ഹൈകോടതിയുടെ സിംഗിൾ ബെഞ്ച് വിധി വന്നതിനു പിന്നാലെ, സർക്കാർ ഈ വിധിക്കെതിരേ ഡിവിഷൻ ബെഞ്ചിലും തുടർന്ന് സുപ്രീംകോടതിയിലും അപ്പീൽ നൽകിയിരുന്നു. വിധി നടപ്പാക്കാത്തതിനെത്തുടർന്ന് മലപ്പുറം, ഇടുക്കി തുടങ്ങിയ ജില്ലകളിലെ ആർ.ടി.ഒ.മാർക്കെതിരേ ഹൈകോടതി കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചിരുന്നു. ഉ​ൾ​നാ​ടു​ക​ളി​ലെ യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​യി പു​തി​യ ബ​സ് റൂ​ട്ടു​ക​ൾ​ക്ക് നി​ർ​ദേ​ശം ക്ഷ​ണി​ച്ചു​ള്ള ജ​ന​കീ​യ സ​ദസു​ക​ൾ ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യ​താ​യും സ​ർ​വി​സ് ന​ട​ത്താ​ൻ സ്വ​കാ​ര്യ ബ​സു​ട​മ​യോ കെ.​എ​സ്.​ആ​ർ.​ടി.​സി​യോ ത​യാ​റാ​യാ​ൽ പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്നും ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ആ​ർ.​ടി.​ഒ അ​റി​യി​ച്ചിരുന്നു. എ​ല്ലാ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും ജ​ന​കീ​യ സ​ദ​സു​ക​ൾ പൂ​ർ​ത്തി​യാ​യി. 443 റൂ​ട്ടു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ല​ഭ്യ​മാ​യി. റൂ​ട്ടു​ക​ളു​ടെ ആ​വ​ശ്യ​ക​ത സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി ക്രോ​ഡീ​ക​രി​ച്ച റി​പ്പോ​ർ​ട്ട് ഒ​ക്‌​ടോ​ബ​ർ 31ന​കം സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ടു​ക​ൾ ന​വം​ബ​ർ 15ന​കം ട്രാ​ൻ​സ്പോ​ർ​ട്ട് ക​മീ​ഷ​ണ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്നും ആ​ർ.​ടി.​ഒ അ​റി​യി​ച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദൂരപരിധി നിബന്ധനയില്ല: സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി… | Boolokam