ദേശീയ സുരക്ഷ: സൈബർ സംവിധാനം ശക്തിപ്പെടുത്തി

ദേശീയ സുരക്ഷ: സൈബർ സംവിധാനം ശക്തിപ്പെടുത്തി

M
MadhyamamSource Link
ദുബൈ: അതിവേഗം വികസിക്കുന്ന സൈബർ ലോകത്ത്​ രാജ്യത്തെ പ്രധാന മേഖലകളുടെ സംരക്ഷണവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ഡിജിറ്റൽ സുരക്ഷ സംവിധാനങ്ങൾ ശക്​തിപ്പെടുത്തി യു.എ.ഇ. ദേശീയ സുരക്ഷയെ പിന്തുണക്കുന്നതിനും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷയെ സഹായിക്കുന്നതിനുമായി അതിനൂതനവും സംയോജിതവുമായ സൈബർ സുരക്ഷ അന്തരീക്ഷം വികസിപ്പിച്ചതായി ഗവൺമെന്‍റ്​ സൈബർ സെക്യൂരിറ്റി കൗൺസിൽ തലവൻ ഡോ. മുഹമ്മദ്​ ഹമദ്​ അൽ കുവൈത്തി പറഞ്ഞു. വിവിധ സർക്കാർ സ്ഥാപനങ്ങൾ, നിർണായകമായ മേഖലകൾ, സ്വകാര്യ സംഘടനകൾ എന്നിവയുടെ സൈബർ സുരക്ഷ ഓപറേഷൻസ്​ റൂമുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബർ ആക്രമണ സാധ്യതകളെ 24 മണിക്കൂറും നിരീക്ഷിക്കുക, ബിസിനസ്​ സമൂഹങ്ങളെ പിന്തുണക്കുക, സൈബർ ആക്രമണങ്ങളെ നേരിടാനുള്ള സന്നദ്ധ വർധിപ്പിക്കുക തുടങ്ങിയവക്കായി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായായിരുന്നു അദ്ദേഹത്തിന്‍റെ സന്ദർശനം. വിവിധ ഭാഗങ്ങളിൽ നിന്നുണ്ടാകുന്ന സൈബർ ഭീഷണികൾ വേഗത്തിൽ കണ്ടെത്തുന്നതിനും ഡിജിറ്റൽ സംഭവങ്ങളോട്​ പ്രതികരിക്കാനുമുള്ള സ്ഥാപനങ്ങളുടെ സാ​ങ്കേതികമായ കഴിവുകളും ഡോ. അൽ കുവൈത്തി അവലോകനം ചെയ്​തു. ഏത്​ സൈബർ ആക്രമണങ്ങളേയും നേരിടാനുള്ള സാ​​ങ്കേതികമായ കഴിവ്​ രാജ്യം ആർജിച്ചിട്ടുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. സുരക്ഷിതമായ ഡിജിറ്റൽ ഇടങ്ങൾ നിലനിർത്തുന്നതിൽ പൊതു, സ്വകാര്യ മേഖലകൾ തമ്മിലുള്ള ഏകീകൃതമായ ശ്രമങ്ങൾ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദേശീയ സുരക്ഷ: സൈബർ സംവിധാനം ശക്തിപ്പെടുത്തി — Madhyamam | B… | Boolokam