മംഗളുരു: മണ്ണിടിഞ്ഞ് മലയാളി ലോറി ഡ്രൈവർ ഉൾപ്പെടെ 11 പേർ മരിച്ച ഉത്തര കന്നട ജില്ലയിലെ അങ്കോളക്ക് സമീപം ദേശീയപാത 52-ൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. ടാങ്കറിലെ തീ സമീപത്തെ വനത്തിലേക്കും പടർന്നതോടെ പ്രദേശം വൻ ഭീതിയിലായി. മംഗളൂരുവിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് പെട്രോൾ കയറ്റിപ്പോവുകയായിരുന്ന ടാങ്കറിനാണ് അപ്രതീക്ഷിതമായി തീപിടിച്ചത്. നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയായിരുന്നു. ടാങ്കറിൽ നിന്ന് പടർന്ന തീ റോഡിനോട് ചേർന്നുള്ള വനമേഖലയിലേക്കും വ്യാപിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. മുൻകരുതൽ നടപടിയായി കിലോമീറ്ററുകളോളം അകലെ വാഹനങ്ങൾ തടഞ്ഞു. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല. വനത്തിലേക്ക് തീ കൂടുതൽ പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ അധികൃതർ സ്വീകരിച്ചുവരികയാണ്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

ദേശീയപാതയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു
M
MadhyamamSource Link
20 days ago