ധനസഹായം വിതരണം ചെയ്തു

ധനസഹായം വിതരണം ചെയ്തു

മനാമ: ബഹ്‌റൈനിൽ വെച്ച് നിര്യാതനായ കൊടുവള്ളി സ്വദേശിയും കെ.എം.സി.സി അൽഅമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം അംഗവുമായിരുന്ന പ്രവർത്തകന് അനുവദിച്ച അഞ്ച് ലക്ഷം രൂപ കെ.എം.സി.സി സംസ്ഥാന സെക്രട്ടറിയും, അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം വർക്കിംഗ് ചെയർമാനും കൂടിയായ അഷറഫ് കക്കണ്ടി കെ.എം.സി.സി കോഴിക്കോട് ജില്ല ഓർഗനൈസിംങ്ങ് സെക്രട്ടറി നസീം പേരാമ്പ്രക്കും കുറ്റ്യാടി നിയോ ജകമണ്ഡലം സ്‌കീം അംഗമായ പ്രവർത്തകന് അനുവദിച്ച ചികിത്സ സഹായം ജില്ല ട്രഷറർ സുബൈർ പുളിയാവിനും കൈമാറി. സംസ്ഥാന വൈസ് പ്രസിഡൻ്റ് എ പി ഫൈസൽ, സംസ്ഥാന സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി, മുൻ സംസ്ഥാന സെക്രട്ടറി ഒ.കെ കാസിം, കോഴികോട് ജില്ല പ്രസിഡൻ്റ് ഷാജഹാൻ പരപ്പൻപൊയിൽ, ജനറൽ സെക്രട്ടറി പി കെ ഇസ്‌ഹാഖ്, ജില്ല ഭാരവാഹികളായ ഹമീദ് അയ്നിക്കാട് ഷാഫി വേളം, മുനീർ ഒഞ്ചിയം, മുഹമ്മദ് സിനാൻ,റഷീദ് വാല്യക്കോട് എന്നിവർ സന്നിഹിതരായിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ധനസഹായം വിതരണം ചെയ്തു — Madhyamam | Boolokam | Boolokam