ധനുഷ് ചിത്രം കരയിൽ വീണ്ടും മലയാളി സാനിധ്യം: ചിത്രത്തിൽ മുത്തുസെൽവനായി ജയറാം; ക്യാരക്ടർ പോസ്റ്റർ പുറത്ത്

ധനുഷ് ചിത്രം കരയിൽ വീണ്ടും മലയാളി സാനിധ്യം: ചിത്രത്തിൽ മുത്തുസെൽവനായി ജയറാം; ക്യാരക്ടർ പോസ്റ്റർ പുറത്ത്

M
MadhyamamSource Link
Posted On date_range 27 March 2026 6:28 PM IST Updated On date_range 27 March 2026 6:28 PM IST ധനുഷ് ചിത്രം കരയിൽ വീണ്ടും മലയാളി സാനിധ്യം: ചിത്രത്തിൽ മുത്തുസെൽവനായി ജയറാം; ക്യാരക്ടർ പോസ്റ്റർ പുറത്ത് text_fields bookmark_border ധനുഷിനെ പ്രധാന കഥാപാത്രമാക്കി വിഘ്നേഷ് ശിവ സംവിധാനം ചെയ്യുന്ന കര സിനിമയിലെ ക്യാരക്ടർ പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തു വിട്ടു. ഏറെ പ്രതീക്ഷയോടെ സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രം അടുത്ത മാസം റിലീസിനെത്താനിരിക്കെയാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തിലെ മുൻനിര താരങ്ങളായ സുരാജ് വെഞ്ഞാറമ്മൂട്, മമിത ബൈജു എന്നിവർ ചിത്രത്തിന്‍റെ ഭാഗമായ വിവരം നേരത്തേ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഇപ്പോളിതാ ജയറാമും സിനിമയുടെ ഭാഗമാണെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. മുത്തു സെൽവൻ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. കരസാമി എന്ന ടൈറ്റിൽ ക്യാരക്ടറായി ധനുഷ് എത്തുന്നു. മമിത ബൈജു സെൽവിയായും കെ.എസ് രവികുമാർ കന്ദസാമിയായും ഭരതൻ എന്ന പൊലീസ് ഓഫീസറായി സുരാജ് വെഞ്ഞാറമൂടും എത്തുന്നു. പോർ തൊഴിൽ എന്ന ഹിറ്റു ചിത്രത്തിന്‍റെ സംവിധായകനായ വിഘ്നേശ് രാജ് സംവിധാനത്തിലെത്തുന്ന കരയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജി.വി പ്രകാശാണ്. രാജ്കുമാർ പെരിയസാമി സംവിധാനത്തിൽ മമ്മൂട്ടി ഭാഗമാകുന്ന സിനിമയാണ് ധനുഷിന്‍റേതായി വരാനിരിക്കുന്ന മറ്റൊരു ചിത്രം. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  jayaram became part of danush upcoming film kara

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ധനുഷ് ചിത്രം കരയിൽ വീണ്ടും മലയാളി സാനിധ്യം: ചിത്രത്തിൽ മുത്… | Boolokam