Posted On date_range 18 March 2026 9:33 PM IST Updated On date_range 18 March 2026 9:33 PM IST ധ്വനി മസ്കത്ത് ഇഫ്താർ സംഗമവും വനിതാദിനാചരണവും text_fields bookmark_border മസ്കത്ത്: ധ്വനി മസ്കത്ത് ഇഫ്താർ സംഗമവും വനിതാദിനാചരണവും സംഘടിപ്പിച്ചു. വെള്ളിയാഴ്ച മസ്കത്ത് ഹിൽസ് ഹോട്ടൽ ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ സമൂഹത്തിലെത്‍വിവിധ തുറയിലുള്ളവർ പങ്കെടുത്തു. അതോടൊപ്പം, ധ്വനി വനിതാ അംഗങ്ങളുടെ നേതൃത്വത്തിൽ വനിതാദിനാചരണവും സംഘടിപ്പിച്ചു. ഫാമിലി കൗൺസിലർ ഷഹനാസ് അലി വിശിഷ്ടാഥിതിയായി. കുടുംബബന്ധങ്ങളിൽ ഭാര്യയുടെയും ഭർത്താവിന്റെയും മാനസികഐക്യവും ഒത്തൊരുമയും വിട്ടുവീഴ്ച ചെയ്യുന്നതിന്റെയും അവശ്യകതയെക്കുറിച്ചു അവർ സംസാരിച്ചു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ബിന്ദു ദിലീപ് സംസാരിച്ചു. പ്രദീഷ്, രത്നാകാരൻ തുടങ്ങിയവർ ആശംസ നേർന്നു. ശ്രീവിദ്യ രാജേഷ് സ്വാഗതവും ബിനി പ്രതാപ് നന്ദിയും പറഞ്ഞു. ധ്വനി വനിതാ വിങ് അവതരിപ്പിച്ച വിവിധകലാപരിപാടികളും നടന്നു. പങ്കെടുത്തവർക്കെല്ലാം സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Dhvani Muscat Iftar gathering and Women's Day celebration

ധ്വനി മസ്കത്ത് ഇഫ്താർ സംഗമവും വനിതാദിനാചരണവും
M
MadhyamamSource Link
about 2 months ago