BoolokamBoolokam
ധർമ്മടം മണ്ഡലത്തിൽ സ്ഫോടക വസ്തു ശേഖരം പിടികൂടി: പൊലീസ് സുരക്ഷ വേണമെന്ന് യു.ഡി.എഫ് സ്ഥാനാർഥി വി.പി അബ്ദുൽ റഷീദ്

ധർമ്മടം മണ്ഡലത്തിൽ സ്ഫോടക വസ്തു ശേഖരം പിടികൂടി: പൊലീസ് സുരക്ഷ വേണമെന്ന് യു.ഡി.എഫ് സ്ഥാനാർഥി വി.പി അബ്ദുൽ റഷീദ്

M
MadhyamamSource Link
കണ്ണൂർ : വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ധർമ്മടം മണ്ഡലത്തിൽ നിന്നും സ്ഫോടകവസ്തു ശേഖരം പിടികൂടി. എടക്കാട് പോലീസ് നടത്തിയ പരിശോധനയിൽ ചെമ്പിലോട് തന്നട മേപ്പൊയിൽ ഭാഗത്തു നിന്നാണ് ഉഗ്രശേഷിയുള്ള ഗുണ്ടുകളും ബോംബുകളും കണ്ടെടുത്തത്. യു.ഡി.എഫ് സ്ഥാനാർഥി വി.പി അബ്ദുൽ റഷീദിന്‍റെ വീടിന് സമീപപ്രദേശത്തു നിന്നുതന്നെ ബോംബുകൾ കണ്ടെത്തിയ സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് പോലീസ്. സംഭവം ഗൗരവകരമാണെന്നും പ്രവർത്തകരുടെയും കുടുംബത്തിന്റെയും സുരക്ഷയിൽ ആശങ്കയുണ്ടെന്നും വി.പി. അബ്ദുൽ റഷീദ് വ്യക്തമാക്കി. സ്വന്തം വീടിന് തൊട്ടടുത്തുള്ള സ്ഥലത്തു നിന്നാണ് ബോംബുകൾ കണ്ടെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാന കവലകളിൽ സി.സി.ടി.വി നിരീക്ഷണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫ് ബൂത്ത്‌ ഏജന്റ് ആയി ഇരുന്നവരുടെ വീടുകളുടെ സമീപം പോലീസ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ശക്തമായ പോരാട്ടമാണ് നടന്നതെന്നും ജനവിധി അനുകൂലമാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും അബ്ദുൽ റഷീദ് ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം ധർമ്മടം വീടിനടുത്തു നിന്നാണ് അല്പസമയം മുൻപ് ഉഗ്രശേഷിയുള്ള ബോംബ് ഉൾപ്പെടെ പിടികൂടിയത്.. മാരകമായ പ്രഹരശേഷിയുള്ള ഗുണ്ട് ഉൾപ്പെടെ വൻ സ്ഫോടക വസ്തു ശേഖരമാണ് എടക്കാട് പോലീസ് പിടിച്ചെടുത്തത്..വീട്ടിൽ നിന്ന് മിനിറ്റുകൾ മാത്രം അകലെയുള്ള ചെമ്പിലോഡ് തന്നടയിൽ മേപ്പൊയിൽ എന്ന സ്ഥലത്ത് നിന്നാണ് ഇവ കണ്ടെടുത്തത്.....വീട്ടുകാരുടെയും പാർട്ടി പ്രവർത്തകരുടെയും സുരക്ഷ പ്രധാനമാണ്.. വീട്ടിലെ നിരീക്ഷണ ക്യാമറകൾ നോക്കി ഉറപ്പ്വരുത്തി.. പ്രധാനകവലകൾ ഉൾപ്പെടെ പോലീസ് നിരീക്ഷണത്തിനു ആവശ്യപ്പെട്ടിട്ടുണ്ട്.സി പി എം പാർട്ടി ഗ്രാമങ്ങളിൽ ബൂത്ത്‌ ഏജന്റ് ആയി ഇരുന്നവരുടെ വീടുകളുടെ സമീപം പോലീസ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്..പ്രധാനപ്പെട്ട പ്രവർത്തകരോടും നേതാക്കളോടും സുരക്ഷ മുൻ കരുതലുകൾ സ്വീകരിക്കാൻ പറഞ്ഞു കൊണ്ടിരിക്കുകയാണ്...അവസാനനിമിഷം വരെ പോരാട്ട വീര്യം കൈവിടില്ല.. നാട് കണ്ട ഏറ്റവും വലിയ പോരാട്ടം നടത്തിയതിന് റിസൾട്ട്‌ ഉണ്ടാകും എന്ന പ്രതീക്ഷയോടെ..

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ധർമ്മടം മണ്ഡലത്തിൽ സ്ഫോടക വസ്തു ശേഖരം പിടികൂടി: പൊലീസ് സുരക… | Boolokam