നഗരം ഈദുൽ ഫിത്വർ ആഘോഷിച്ചു

നഗരം ഈദുൽ ഫിത്വർ ആഘോഷിച്ചു

M
MadhyamamSource Link
Posted On date_range 22 March 2026 10:34 AM IST Updated On date_range 22 March 2026 10:34 AM IST നഗരം ഈദുൽ ഫിത്വർ ആഘോഷിച്ചു text_fields bookmark_border camera_alt  മില്ലേഴ്‌സ് റോഡിലെ മസ്ജിദ്-ഇ-ഖദ്രിയയിലെ ഈദ് ഗാഹില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ സംസാരിക്കുന്നു ബംഗളൂരു: പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിന് വിട നല്‍കി സംസ്ഥാനത്ത് ഈദുൽ ഫിത്വർ ആഘോഷിച്ചു. പള്ളികളിലും ഈദ്ഗാഹുകളിലും ആയിരക്കണക്കിന് ജനങ്ങള്‍ പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തു. മനുഷ്യരാശിയുടെ ക്ഷേമത്തിനായി പ്രാർഥന അത്യാവശ്യമാണ്. സ്നേഹത്തോടെയും പരസ്പര സഹവര്‍തിത്ത്വത്തോടെയും ജീവിക്കുക എന്നത് പരമപ്രധാനമാണ്. വ്യത്യസ്ത ജാതികളും സംസ്കാരങ്ങളും നിറഞ്ഞതാണ് ഇന്ത്യ. നാനാത്വത്തില്‍ ഏകത്വം നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത് എല്ലാവരും ഒരുമിച്ച് ജീവിക്കണം. എല്ലാ മതങ്ങളും സ്നേഹത്തിന്‍റെ സന്ദേശമാണ് നല്‍കുന്നത്. ഇത് അറിഞ്ഞുകൊണ്ട് ജീവിച്ചാൽ സമൂഹത്തിൽ സമാധാനവും ഐക്യവും നിലനിൽക്കുമെന്ന് മില്ലേഴ്‌സ് റോഡിലെ മസ്ജിദ്-ഇ-ഖദ്രിയയിൽ നടന്ന ഈദ് ഗാഹില്‍ പങ്കെടുത്ത മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  The city celebrated Eid al-Fitr

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നഗരം ഈദുൽ ഫിത്വർ ആഘോഷിച്ചു — Madhyamam | Boolokam | Boolokam