നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ പൊതുവേദിയിൽ സംസാരിക്കും, തിരുവനന്തപുരത്ത് റോഡ് ഷോ

നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ പൊതുവേദിയിൽ സംസാരിക്കും, തിരുവനന്തപുരത്ത് റോഡ് ഷോ

M
MadhyamamSource Link
ആലപ്പുഴ: കേരള നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തി. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കുമെന്നാണ് റിപ്പോർട്ട്. തിരുവല്ലയിലെ വേദിയിൽ അൽപ സമയത്തിനകം എത്തും. പറഞ്ഞിരുന്ന സമയത്തിലും നേരത്തെയാണ് പ്രധാനമന്ത്രി സ്ഥലത്തെത്തിയത്. തിരുവല്ലയിൽ 11 സ്ഥാനാ‍ർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം മോദി ഉദ്ഘാടനം ചെയ്യും. നാലുമണിയോടെയാണ് തിരുവല്ലയിൽ പരിപാടി നടക്കുക. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരുമുൾപ്പെടെ നിരവധി കേന്ദ്ര നേതാക്കളാണ് എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് കലക്ടർ നിരോധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചക്ക് 12 മുതൽ വൈകിട്ട് ആറുവരെ എം.സി റോഡിൽ ചങ്ങനാശേരിക്കും തിരുവല്ലക്കുമിടയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പെരുന്ന എൻ.എസ്.എസ് കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്ററിൽ ഇറങ്ങിയത്. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ പൊതുവേദിയിൽ സംസാരിക്കും… | Boolokam