നല്ല ചായക്കായുള്ള തിരച്ചിലിൽ പിറന്ന ബ്രാൻഡ്

നല്ല ചായക്കായുള്ള തിരച്ചിലിൽ പിറന്ന ബ്രാൻഡ്

M
MadhyamamSource Link
കുറഞ്ഞകാലം കൊണ്ട് യു.എ.ഇയിലെ ചായ ആസ്വാദകരുടെ മനസിൽ ഇടം നേടിയ ടീ ബ്രാൻഡിന്‍റെ കഥയാണിത്. രുചിയും നിറവും കടുപ്പവും സമന്വയിക്കുന്ന മികച്ച ചായയുടെ പ്രതീകമായി മാറിയ ഈ ബ്രാൻഡിന്‍റെ പിറവിക്ക് പിന്നിൽ ഒരു അന്വേഷണ യാത്രയാണ് തുടക്കം. വർഷങ്ങൾക്ക് മുമ്പ് മികച്ച ഒരു ചായ കണ്ടെത്താനുള്ള അന്വേഷണം അതിന്‍റെ സംരംഭകരെ എത്തിച്ചത്​ യു.എ.ഇയിലെ കാറ്ററിങ്​ വ്യവസായത്തിന്‍റെ ഹൃദയഭാഗത്താണ്​. അവിടെ വ്യവസായികളുമായുള്ള സമ്പർക്കം ഈ മേഖല നേരിടുന്ന ഒരു പൊതു വെല്ലുവിളി കണ്ടെത്താൻ സഹായിച്ചു. സ്ഥിരതയുള്ള മികച്ച ഒരു കപ്പ് ചായ നൽകുന്നതിന്​ പല ഹോട്ടലുകളും കഫറ്റീരിയകളും ഒന്നിലധികം ബ്രാൻഡുകൾ ചേർത്ത് ബ്ലെൻഡ് ചെയ്യുകയായിരുന്നു പതിവ് രീതി. നിറം, കടുപ്പം,രുചി എന്നിവ ശരിയായ സന്തുലിതാവസ്ഥയിൽ നിലനിർത്താൻ ഇത് ആവശ്യമായിരുന്നു. എന്നാൽ ഏതെങ്കിലും ഒരു ബ്ലെൻഡിന്‍റെ ചെറിയ വ്യത്യാസം പോലും ചായയുടെ രുചിയെ ഗണ്യമായി ബാധിച്ചിരുന്നു. അതിനാൽ തന്നെ ചായയുടെ ഗുണനിലവാരം സ്ഥിരമായി നിലനിർത്തുന്നത് അത്ര എളുപ്പമായിരുന്നില്ല. പലപ്പോഴും നല്ല ചായയുടെ ഗുണമേന്മ ടീ മേക്കറുടെ കഴിവിന്മേലായിരുന്നു ആശ്രയിച്ചിരുന്നത്. വിദഗ്‌ധനായ ടീ മേക്കർ ഉണ്ടെങ്കിൽ മികച്ച ചായ ലഭിക്കും. ചെറിയൊരു പിഴവുണ്ടായാൽ പാൽ, ചായ, മറ്റു ചേരുവകൾ എല്ലാം പാഴാകുകയും ഉപഭോക്താക്കൾ അസന്തുഷ്ടരാകുകയും ചെയ്യും. അതുകൊണ്ടു തന്നെ ഹോട്ടലുകൾക്ക് അവരുടെ സമയവും പരിശ്രമവും ചെലവഴിക്കേണ്ടി വന്നത് ചായ മിശ്രിതങ്ങൾ രൂപപ്പെടുത്തുന്നതിലായിരുന്നു. വിപണിയിലെ പല ഉൽപ്പന്നങ്ങളും സ്​ട്രെയ്​റ്റ്​ ലൈൻ ടീസ്​ (ഒരു പ്രദേശത്തെ മാത്രം) ആയതിനാൽ ആവശ്യമായ രുചിയും, കടുപ്പവും ലഭ്യമാകാറില്ല. ഈ തിരിച്ചറിവാണ് പുതിയ ഒരു ചായക്കൂട്ട്​ വികസിപ്പിക്കുന്നതിലേക്ക്​ സംരംഭകരെ എത്തിച്ചത്​. ലക്ഷ്യം വ്യക്​തം ഒന്നിലധികം ബ്രാൻഡുകൾ ചേർക്കേണ്ടതില്ലാതെ നല്ല കടുപ്പവും നിറവും കപ്പേജും രുചിയും നൽകുന്ന ഒരു ചായ സൃഷ്ടിക്കുക, വൻതോതിൽ ചായ തയ്യാറാക്കുന്ന വാണിജ്യസ്ഥാപന സാഹചര്യങ്ങളിലും സ്ഥിരതയോടെ പ്രവർത്തിക്കുന്ന ഒരു ബ്ലെൻഡ് വികസിപ്പിക്കുക, ടീ മേക്കറെ അമിതമായി ആശ്രയിക്കാതെ പ്രവർത്തനത്തിലെ സങ്കീർണത ലളിതമാക്കുക. ഈ തത്വങ്ങൾ ഉൾക്കൊണ്ട്‌ ലോകത്തിലെ ഏറ്റവും മികച്ച തോട്ടങ്ങളിൽ നിന്ന് തേയില സംഭരിച്ച് സ്വാഭാവിക രുചി, കടുപ്പം, പുതുമ എന്നിവ മാസ്റ്റർ ബ്ലെന്‍റർമാരുടെ സാന്നിധ്യത്തിൽ ശ്രദ്ധപൂർവം തയ്യാറാക്കുകയും ഏറ്റവും പ്രധാനമായി ഒരേ രുചി നിലനിർത്തുകയും ചെയ്യുന്നു. ലെ ബ്രൂക്ക്​ ഓരോ കപ്പിലും ഉൺമേഷവും സംതൃപ്തിയും പകർന്നുനൽകുന്ന ഒരു സ്​പെഷ്യൽ ചായ. എവിടെ നിന്ന് എപ്പോൾ​ കുടിച്ചാലും ഒരേ രുചിയും ഒരേ കടുപ്പവും. അതാണ്​ ലേ ബ്രൂക്ക്​ ബ്രാൻഡ്​ ചായ. ഇന്ന് യു.എ.ഇ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലുടനീളം കഫറ്റീരിയകൾക്കും റെസ്റ്റോറന്‍റുകൾക്കും ഹോസ്പിറ്റാലിറ്റി പങ്കാളികൾക്കും ചിരപരിചതമാണീ ബ്രാൻഡ്​. 200 ടണ്ണിന്​ മുകളിൽ തേയില ശേഖരം സ്ഥിരമായി നിലനിർത്തുന്നതിനാൽ തടസ്സമില്ലാത്തതും വിശ്വസനീയവുമായ വിതരണമാണ്​ ലെ ബ്രൂക്കിന്‍റെ ഉറപ്പ്​​. ജി.സി.സി മേഖലയിലെ ശക്തമായ വിശ്വാസ അടിത്തറയെ അടിസ്ഥാനമാക്കി, അതിർത്തികൾക്കപ്പുറത്തേക്കും വ്യക്തമായ മുൻവിധിയോടെ ലെ ബ്രൂക്കിനെ ആഗോള വിപണികളിലേക്ക് എത്തിച്ച് ലോകമെമ്പാടുമുള്ള പങ്കാളികൾക്ക് മികച്ച ചായാനുഭവം നൽകുകയാണ് സംരംഭകരുടെ അടുത്ത ലക്ഷ്യം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നല്ല ചായക്കായുള്ള തിരച്ചിലിൽ പിറന്ന ബ്രാൻഡ് — Madhyamam | B… | Boolokam