തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിൽ മധ്യസ്ഥ ചർച്ച പരാജയം. യുനൈറ്റഡ് നഴ്സസ് അസോസിയേഷനും (യു.എൻ.എ) മാനേജ്മെന്റുകളും തമ്മിൽ നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. വെള്ളിയാഴ്ച മുതൽ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യു.എൻ.എ അറിയിച്ചു. ധാരണയാകാത്ത 26 ആശുപത്രികളിൽ സമ്പൂർണ പണിമുടക്കാണ്. ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. ശമ്പളവര്‍ധന ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരത്തിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് മധ്യസ്ഥ ചര്‍ച്ചക്ക് കോടതി നേരത്തേ നിര്‍ദേശിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഹൈകോടതിയിലെ മീഡിയേഷന്‍ സെന്‍ററില്‍ മധ്യസ്ഥ ചര്‍ച്ച നടന്നെങ്കിലും പ്രശ്‌നപരിഹാരമായില്ല. തുടര്‍ന്നാണ് കൂടുതല്‍ സമയം വേണമെന്ന ആവശ്യം മധ്യസ്ഥന്‍ അറിയിച്ചത്.

നഴ്സുമാരുടെ സമരം; ചർച്ച പരാജയം, നാളെ മുതൽ വീണ്ടും സമരം
M
MadhyamamSource Link
about 1 month ago