നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലുവ: വിഷു ആഘോഷിക്കാനായി സ്വന്തം വീട്ടിലെത്തിയ നവവധു മരിച്ച നിലയിൽ. കീഴ്മാട് മാടപ്പിള്ളിതാഴം ഇഞ്ചിക്കപ്പറമ്പിൽ കൃഷ്ണപ്രിയ (24) യെയാണ് ശനിയാഴ്ച വൈകിട്ട് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനലഴിയിൽ തൂങ്ങിയ നിലയിൽ കണ്ട കൃഷ്ണപ്രിയയെ ഉടൻ തന്നെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ സെപ്റ്റംബർ 14-നായിരുന്നു കൃഷ്ണപ്രിയയുടെ വിവാഹം. ഭർത്താവ് ശ്രീക്കുട്ടൻ വിദേശത്തെ ജോലിസ്ഥലത്തേക്ക് മടങ്ങിയതിനെത്തുടർന്ന്, ഈ മാസം 14-നാണ് കൃഷ്ണപ്രിയ സ്വന്തം വീട്ടിലെത്തിയത്. മരണത്തിന് തൊട്ടുമുൻപും കൃഷ്ണപ്രിയ തികഞ്ഞ സന്തോഷവതിയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. തൃശൂരിലെ ഭർതൃവീട്ടിലേക്ക് പോകാനായി ശനിയാഴ്ച വൈകിട്ട് ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷ വരെ ഏർപ്പെടുത്തിയിരുന്നു. ഭർതൃസഹോദരിയുടെ കുഞ്ഞുങ്ങൾക്കായി പുത്തൻ ഉടുപ്പുകൾ വാങ്ങിയ ശേഷമാണ് കൃഷ്ണപ്രിയ യാത്രയ്ക്ക് തയ്യാറെടുത്തിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് സഹോദരനൊപ്പം ഭക്ഷണം കഴിക്കുമ്പോഴും അസ്വാഭാവികമായി ഒന്നും ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. സംഭവത്തിൽ ആലുവ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്ന് ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി — Madhyamam | Boo… | Boolokam