പാലക്കാട്: രണ്ടാമത് നാടക്-കുപ്പുസ്വാമി മരുതൻ യങ് ആർട്ടിസ്റ്റ് നാടക അവാർഡ് സി.ബി. ശ്രീജിത്തിന് സമ്മാനിക്കുമെന്ന് നാടക് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും മൊമന്റോയുമാണ് അവാർഡ്. കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽനിന്ന് പഠനം പൂർത്തിയാക്കിയ ശ്രീജിത്ത് സുൽത്താൻ ബത്തേരിയിലെ ചണ്ണക്കൊല്ലിയിൽ സി.കെ. ബാലന്റെയും ശ്രീദേവിയുടെയും മകനാണ്. ഗോത്രസമൂഹത്തിലെ കാട്ടുനായ്ക്ക വിഭാഗത്തിൽ നിന്നുള്ള നാടക പരിശീലകനും പെർഫോമൻസ് ആർട്ടിസ്റ്റുമാണ്. കുപ്പുസ്വാമി പ്രതിഭ പുരസ്കാരത്തിന് (വിദ്യാഭ്യാസ എൻഡോവ്മെന്റുകൾ) അഗളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എ.എസ്. സംഗീത, പുതൂർ ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഷ്ണു പ്രസാദ്, ഷോളയൂർ ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ പി. ഗോകില, ജെല്ലിപ്പാറ മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂളിലെ പി. ആദിത്യൻ എന്നിവർ അർഹരായി. 10,000 രൂപയും മെമന്റോയുമാണ് പുരസ്കാരം. ഏപ്രിൽ 26ന് ആനക്കട്ടിയിലെ വി.സി.എഫ്.എസിന്റെ ഹാൾ ഓഫ് ഹാർമണിയിൽ നടക്കുന്ന കുപ്പുസ്വാമി അനുസ്മരണ പരിപാടിയിൽ അവാർഡുകൾ വിതരണം ചെയ്യും.

നാടക്-കുപ്പുസ്വാമി യങ് ആർട്ടിസ്റ്റ് അവാർഡ് സി.ബി. ശ്രീജിത്തിന്
M
MadhyamamSource Link
19 days ago