ദുബൈ: ഇ.എച്ച്.സിൽ നിന്ന് വിരമിച്ച ശേഷം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുൽ റസാക്കിനെ കേരള ഫാർമസിസ്റ്റ് കൗൺസിൽ യു.എ.ഇ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഏപ്രിൽ 17 വെള്ളിയാഴ്ച വൈകിട്ട് നാലിന് ഷാർജയിൽ നടന്ന എക്സിക്യുട്ടീവ് കൗൺസിൽ യോഗത്തിൽ ചാപ്റ്റർ പ്രസിഡന്‍റ് ഫൈസൽ (പൊന്നാനി) അധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് അംഗങ്ങളായ അഹമ്മദ് ബാബു, അബ്ദുൽ ലത്തീഫ്, ഫൈസൽ (മയ്യേരി), ഇസ്മായിൽ, യൂസുഫ്, സാദിഖ്, അൻവർ, ദാവൂദ്, ഷരീഫ്, അബ്ദുൽ സലാം എന്നിവ സംസാരിച്ചു. ചടങ്ങിൽ അബ്ദുൽ റസാക്കിന് മൊമന്‍റോ സമ്മാനിക്കുകയും ചെയ്തു. യോഗത്തിൽ മൊയ്തീൻ സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു.
