ന്യൂഡൽഹി: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം എം.പി ജോൺ ബ്രിട്ടാസ്. നാരീശക്തിയോട് സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ സെൻസസ്, ഡീലിമിറ്റേഷൻ തുടങ്ങിയ നിബന്ധനകൾ പറഞ്ഞ് വനിതാ സംവരണം വൈകിപ്പിക്കാതെ നിലവിലുള്ള 543 ലോക്‌സഭാ സീറ്റുകളിൽ തന്നെ അത് നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ തന്നെ ഇത് നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭയിലെയും നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനോട് തങ്ങൾ യോജിക്കുന്നില്ല. സംസ്ഥാന സർക്കാരുകളുമായും മറ്റ് ഗുണഭോക്താക്കളുമായും മതിയായ കൂടിയാലോചനകൾ നടത്താതെ ഇത്തരമൊരു നീക്കം അനുവദിക്കില്ല. സർക്കാരിന് നാരീശക്തിയുടെ കാര്യത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ 543 ലോക്‌സഭാ സീറ്റുകളിൽ ഉടൻ തന്നെ വനിതാ സംവരണം നടപ്പിലാക്കണം. സെൻസസ്, ഡീലിമിറ്റേഷൻ തുടങ്ങിയ നൂലാമാലകളിൽ ഇതിനെ തളച്ചിടരുതെന്നും സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാതെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള ഒരു നീക്കത്തെയും തങ്ങൾ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാരീശക്തിയോട് ആത്മാർഥതയുണ്ടെങ്കിൽ 543 സീറ്റിലും വനിതാ സംവരണം നടപ്പിലാക്കണം; കേന്ദ്രത്തിനെതിരെ ജോൺ ബ്രിട്ടാസ്
M
MadhyamamSource Link
24 days ago