നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ ശാസ്ത്രജ്ഞരെ തേടുന്നു; അപേക്ഷ 24നകം

നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ ശാസ്ത്രജ്ഞരെ തേടുന്നു; അപേക്ഷ 24നകം

കേന്ദ്ര സർക്കാറിന് കീഴിലുള്ള നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി) സയന്റിസ്റ്റ് ബി തസ്തികയിൽ നിയമനത്തിന് ഓൺലൈനിൽ ഏപ്രിൽ 24 വരെ അപേക്ഷ സ്വീകരിക്കും. 243 ഒഴിവുകളുണ്ട്. (കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി-168, ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ-25, ഡേറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻലിജൻസ്-50. ഗ്രൂപ് എ (എസ് ആൻഡ് ടി) ഗസറ്റ് തസ്തികയാണിത്. ശമ്പള നിരക്ക് 56,100-1,77,500 രൂപ. നേരിട്ടുള്ള നിയമനമാണ്. നിശ്ചിത ഒഴിവുകൾ പട്ടികജാതി/വർഗ, ഒ.ബി.സി നോൺ ക്രീമിലെയർ, ഇ.ഡബ്ല്യു.എസ് ഭിന്നശേഷി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്. വിശദവിവരങ്ങൾ https://recruitment.nic.in ൽ ലഭിക്കും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ബി.ടെക്/എം.എസ്‍സി/എം.സി.എ/എം.എ/എം.ടെക്/എം.ഫിൽ ബിരുദവും പ്രാബലത്തിലുള്ള ഗേറ്റ് സ്കോറും ഉണ്ടാകണം. പ്രവൃത്തിപരിചയം ആവശ്യമില്ല. പ്രായപരിധി: 31-03-2026ൽ 30 വയസ്സ്. ഒ.ബി.സി എൻ.സി.എൽ വിഭാഗത്തിന് മൂന്നു വർഷവും എസ്‍.സി/എസ്.ടി വിഭാഗത്തിന് അഞ്ചു വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും സർക്കാർ സർവിസിലുള്ളവർക്ക് അഞ്ചു വർഷവും വിമുക്തഭടന്മാർക്ക് ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷാഫീസ് 800 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്കും ഫീസില്ല. സെലക്ഷൻ: ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് അഭിമുഖം, അക്കാദമിക് മെറിറ്റ് മുതലായവയുടെ മാർക്ക് പരിഗണിച്ച് മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ ശാസ്ത്രജ്ഞരെ തേടുന്നു; അപേക്ഷ 2… | Boolokam