റിയാദ്: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥികളുടെ പ്രചാരണാർഥം കേളി കലാസാംസ്കാരിക വേദി കൺവെൻഷൻ സംഘടിപ്പിച്ചു. മലസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് വിഡിയോ കോൺഫറൻസിലൂടെ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നാടിെൻറ വികസനവും ക്ഷേമവും ചർച്ച ചെയ്യേണ്ട നിർണായക സമയത്ത് പ്രതിപക്ഷം അതിൽ നിന്ന് ഒളിച്ചോടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വൻകിട പദ്ധതികൾക്കൊപ്പം സാധാരണക്കാരെൻറ ക്ഷേമവും ഉറപ്പാക്കുന്ന വികസന മാതൃകയാണ് ഇടതു സർക്കാർ നടപ്പാക്കുന്നത്. സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടാത്ത, പവർകട്ട് ഇല്ലാത്ത, കെ.എസ്.ആർ.ടി.സി ലാഭത്തിലാക്കിയ, സാധാരണക്കാരെൻറ ആരോഗ്യം സംരക്ഷിച്ച, വർഗീയ കലാപങ്ങളില്ലാത്ത 10 വർഷങ്ങളാണ് കടന്നുപോയതെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന അഞ്ചു വർഷത്തേക്കുള്ള ദീർഘവീക്ഷണമുള്ള പ്രകടനപത്രികയാണ് ഇടതുമുന്നണി മുന്നോട്ട് വെച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികളോടുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയും, ഇടത് സ്ഥാനാർഥികൾക്ക് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള വിവിധ മണ്ഡലങ്ങളിലെ വീഡിയോകളും ചടങ്ങിൽ പ്രദർശിപ്പിച്ചു. കേളി സാംസ്കാരിക വിഭാഗം ചെയർമാൻ ഫൈസൽ കൊണ്ടോട്ടി തയ്യാറാക്കിയ വീഡിയോയും പ്രദർശിപ്പിച്ചു. ‘തുടർഭരണം എന്തിന്’ എന്ന കാമ്പയിെൻറ ഭാഗമായി ഒപ്പ് ശേഖരണവും നടത്തി. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, സുരേന്ദ്രൻ കൂട്ടായി, സീബ കൂവോട്, ഗീവർഗീസ് ഇടിച്ചാണ്ടി, ന്യൂ ഏജ് പ്രതിനിധി ഷാജഹാൻ, ഐ.എം.സി.സി പ്രതിനിധി ഗസ്നി, കേരള കോൺഗ്രസ് (എം) പ്രതിനിധി ബോണി, കേളി സെക്രട്ടറി എസ്. സുനിൽ കുമാർ, കേളി കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, പ്രസിഡൻറ് ശ്രീഷ സുകേഷ് എന്നിവർ സംസാരിച്ചു. രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം സ്വാഗതവും ദേശാഭിമാനി റിയാദ് റിപ്പോർട്ടർ ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.

നാടിെൻറ വികസനവും ക്ഷേമവും ചർച്ച ചെയ്യാതെ പ്രതിപക്ഷം ഒളിച്ചോടുന്നു: എം. സ്വരാജ്
M
MadhyamamSource Link
about 1 month ago