റിയാദ്/കൊല്ലം: റിയാദിൽ പ്രവാസിയായ നാസർ നാഷ്കോ രചിച്ച ‘എഐ-ക്കു പറയാൻ കഴിയാത്ത കഥ’ എന്ന നോവൽ പ്രകാശനം ചെയ്തു. കൊല്ലം ചിന്നക്കട ബീച്ചിൽ നടന്ന സാംസ്കാരിക സംഗമത്തിൽ നൗഷാദ് എം.എൽ.എ, സാമൂഹിക പ്രവർത്തകനായ ഷാഹുലിന് ആദ്യ പ്രതി നൽകി പ്രകാശന കർമം നിർവഹിച്ചു. ഹരിതം പബ്ലിഷേഴ്സാണ് നോവലിെൻറ പ്രസാധകർ. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കഥകളും കവിതകളും രചിക്കുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യസഹജമായ അനുഭവങ്ങളുടെയും വികാരങ്ങളുടെയും ആഴം തൊടാൻ യന്ത്രബുദ്ധിക്ക് കഴിയില്ലെന്ന് നോവൽ അടിവരയിടുന്നു. റിയാദിലെ ഷിഫ എന്ന സ്ഥലത്ത് താൻ നേരിട്ടു കണ്ട നടുക്കുന്ന ഒരു അവയവമാറ്റിവെക്കൽ സംഭവത്തെ ആസ്പദമാക്കിയാണ് നാസർ നാഷ്കോ ഈ നോവൽ ഒരുക്കിയിരിക്കുന്നത്. മാപ്പിള കലാ സാംസ്കാരിക സമിതി ട്രഷറർ അബ്ദിയ ഷഫീന ചടങ്ങിൽ നോവലിനെ കുറിച്ച് വിശദീകരിച്ചു. പ്രസിഡൻറ് ഇർഷാദ് അഞ്ചൽ, സെക്രട്ടറി മീരാ റാണി, സാമൂഹിക പ്രവർത്തകൻ വിഷ്ണു മോഹൻ, കവി സവിത ദാസ്, എഴുത്തുകാരൻ രാജേഷ് ശ്രീധർ, കലാകാരൻ താജ് പത്തനംതിട്ട, ഷക്കീർ ഹുസൈൻ നഗരൂർ, മിഥുൻ കൊല്ലം, ഷഹീദ നാസർ, അവിനാഷ് സാഗർ, ശ്വേത സുരേഷ്, പ്രീത നായർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. മാപ്പിള കലാ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പിന്നണി ഗായകൻ നൗഷാദ് ബാബു നയിച്ച ഗാനമേളയും മറ്റ് വിവിധ കലാപരിപാടികളും സാംസ്കാരിക സന്ധ്യയ്ക്ക് മാറ്റുകൂട്ടി.

നാസർ നാഷ്കോയുടെ നോവൽ ‘എഐ-ക്കു പറയാൻ കഴിയാത്ത കഥ’ പ്രകാശനം ചെയ്തു
M
MadhyamamSource Link
about 2 months ago