നിയന്ത്രണം വിട്ട സ്വകാര്യ ബസ് ചുറ്റുമതിൽ തകർത്ത് വീട്ടിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ചുറ്റുമതിൽ തകർത്ത് വീട്ടിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം

M
MadhyamamSource Link
കോഴിക്കോട്: ഫറോക്ക് അഴിഞ്ഞിലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ചുറ്റുമതിൽ തകർത്ത് വീട്ടിലേക്ക് ഇടിച്ചുകയറി. അപകടരംഗം കണ്ടു ഞെട്ടിയ നാട്ടുകാർ ഭാഗ്യംകൊണ്ട് വൻ ദുരന്തം ഒഴ്വായതിന്‍റെ ആശ്വാസത്തിലാണ്. ബസ്സിൽ യാക്കാർ ഇല്ലാതിരിന്നതിനാലും വീട്ടുമുറ്റത്ത് ആളുകൾ ഉണ്ടായിരുന്നില്ലെന്നതിനാലും വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഡ്രൈവർക്ക് പരുക്കേറ്റു. വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 7.05 അഴിഞ്ഞിലം കരുമകൻകാവിനു സമീപമാണ് അപകടം. മേത്തിൽതൊടി പ്രദീപിന്റെ വീടിന്റെ ചുറ്റുമതിൽ തകർത്താണ് വീട്ടിലേക്ക് ഇടിച്ചു കയറിയത്. ഫാറൂഖ് കോളജിൽ നിന്നു കാരാടേക്ക് പോകുകയായിരുന്നു ബസ്. ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ചെങ്കുത്തായ ഇറക്കവും വളവും ഉള്ള റോഡിൽ ബസ് നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് വിവരം. ​ബസ് ഇടിച്ച് വീടിന്റെ മതിൽ പൂർണ്ണണമായും തകർന്നു. ബസ്സിന്റെ മുൻഭാഗത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ റോഡിൽ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. റോഡ് വീതി കൂട്ടുകയും ദേശീയ പാതയിലെ ടോൾ ഒഴിവാക്കുന്നതിന് ആളുകൾ ആശ്രയിക്കുകയും ചെയ്യുന്നതിനാൽ റോഡിൽ തിരക്ക് വർധിക്കുകയും ചെയ്തതോടെ ആശങ്കയും വർധിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ചുറ്റുമതിൽ തകർത്ത് വീട്ടിലേക്… | Boolokam