നിയാർക്ക് ബഹ്‌റൈൻ സഹായം കൈമാറി

നിയാർക്ക് ബഹ്‌റൈൻ സഹായം കൈമാറി

മനാമ: ഭിന്ന ശേഷി കുട്ടികൾക്കായി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ആസ്ഥനമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്) ലെ 20 കുട്ടികൾക്കുള്ള ഒരു വർഷത്തെ മുഴുവൻ ചെലവുകൾക്കുമുള്ള സഹായം നിയാർക്കിന്റെ ബഹ്‌റൈൻ ചാപ്റ്റർ കൈമാറി. നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച "സ്പർശം 2025" എന്ന പരിപാടിയിലൂടെയും, ഇക്കഴിഞ്ഞ റമ്ദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നടത്തിയ ഏകദിന സമാഹരണത്തിലൂടെയും ലഭിച്ച തുകകൾ നിയാർക്കിൽ എത്തിച്ചതിന്റെ അടിസ്ഥാനത്തിൽ 18 കുട്ടികൾക്ക് ഒരു വർഷത്തെ ചെലവും, 2 കുട്ടികൾക്ക് മാസാമാസം അയക്കുന്നതും ഉൾപ്പെടെയുള്ള സഹായത്തിന്റെ ഔദ്യോഗിക കൈമാറ്റം കൊയിലാണ്ടി പെരുവട്ടൂരിൽ പ്രവർത്തിക്കുന്ന നിയാർക്ക് ആസ്ഥാനത്ത് നടന്നു. നിയാർക്ക് ബഹ്‌റൈൻ രക്ഷാധികാരി കെ.ടി. സലിം, ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആബിദ് കുട്ടീസ് എന്നിവരിൽ നിന്നും നെസ്റ്റ് - നിയാർക്ക് കൊയിലാണ്ടി ചെയർമാൻ അബ്ദുല്ല കരുവഞ്ചേരി, ജനറൽ സെക്രട്ടറി ടി.കെ. യൂനിസ്, ട്രെഷറർ ടി.പി. ബഷീർ, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് യാസിർ അഹ്മദ് എന്നിവർ സഹയം ഏറ്റുവാങ്ങി. ഇതുമായി സഹകരിച്ച മുഴുവനാളുകൾക്കും നിയാർക്ക് ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിയാർക്ക് ബഹ്‌റൈൻ സഹായം കൈമാറി — Madhyamam | Boolokam | Boolokam