നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ

നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ

M
MadhyamamSource Link
കരുവാരകുണ്ട്: നിരോധിത പുകയില വസ്തുക്കളുമായി യുവാവ് പൊലീസ് പിടിയിൽ. പുത്തനഴി തെങ്ങുംതൊടിക മുഹമ്മദ് ഫൈസലിനെയാണ് (45) കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ അനീഷ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് മുഹമ്മദ് ഫൈസലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 4383 പാക്ക് ഹാൻസ്, 32 പാക്ക് കൂൾ ലിപ് എന്നിവ കണ്ടെത്തിയത്. ചില്ലറ വ്യാപാരികൾക്ക് ഇവ എത്തിച്ചുനൽകുന്ന ഫൈസൽ മൂന്നാം തവണയാണ് പൊലീസ് പിടിയിലാകുന്നത്. എസ്.ഐ അരവിന്ദാക്ഷൻ, ഉദ്യോഗസ്ഥരായ യൂസുഫ്, ഉല്ലാസ്, ബിജേഷ് കുമാർ, നസീമ എന്നിവർ നേതൃത്വം നൽകി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ — Madhyamam |… | Boolokam