നിർമ്മിത ബുദ്ധിയിൽ ഗവേഷണ ബിരുദം ആരംഭിച്ച്​ അജ്​മാൻ യൂനിവേഴ്​സിറ്റി

നിർമ്മിത ബുദ്ധിയിൽ ഗവേഷണ ബിരുദം ആരംഭിച്ച്​ അജ്​മാൻ യൂനിവേഴ്​സിറ്റി

M
MadhyamamSource Link
അജ്​മാൻ: അതിവേഗത്തിൽ വളർന്നുവരുന്ന നിർമ്മിത ബുദ്ധി(എ.ഐ) വിഷയത്തിൽ പി.എച്ച്.ഡി പ്രോഗ്രാം ആരംഭിച്ചതായി അജ്​മാൻ യൂനിവേഴ്​സിറ്റി . എൻജിനീയറിങ്​ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കോളജിന്റെ കീഴിൽ നടത്തുന്ന ഗവേഷണാധിഷ്ഠിത കോഴ്‌സിന് ലോകത്തിലെ മുൻനിര പണ്ഡിതൻമാർ മാർഗനിർദേശം നൽകും. ക്യു.എസ്​ സബ്​ജക്ട്​ റാങ്കിങ്​സ്​ 2025 പട്ടികയിൽ ഡാറ്റ സയൻസ്, എ.ഐ മേഖലയിൽ യു.എ.ഇയിൽ സർവകലാശാല ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ 51–100 റാങ്കിനുള്ളിലുമാണ്​. പുതിയ പി.എച്ച്.ഡി പ്രോഗ്രാം യു.എ.ഇയുടെ ‘എ.ഐ സ്​ട്രാറ്റജി 2031’ ലക്ഷ്യങ്ങളോട് യോജിച്ചുവരുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ആരോഗ്യസംരക്ഷണം, സ്മാർട്ട് നഗരങ്ങൾ, സൈബർസുരക്ഷ, ഫിൻടെക് തുടങ്ങിയ മേഖലകളിൽ ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുക എന്നതാണ് കോഴ്​സിലൂടെ ലക്ഷ്യമിടുന്നത്​. പ്രോഗ്രാമിന് യു.എ.ഇയുടെ അക്കാദമിക് അക്രഡിറ്റേഷൻ കമ്മീഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിർമ്മിത ബുദ്ധിയിൽ ഗവേഷണ ബിരുദം ആരംഭിച്ച്​ അജ്​മാൻ യൂനിവേഴ്… | Boolokam