Posted On date_range 27 March 2026 10:02 AM IST Updated On date_range 27 March 2026 10:02 AM IST നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയതായി പരാതി; ധനകാര്യ സ്ഥാപനം പൊലീസ് സീൽ ചെയ്തു text_fields bookmark_border camera_alt വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ. കോപ്പറേറ്റിവ് സൊസൈറ്റിയിൽ വടകര പൊലീസ് പരിശോധന നടത്തുന്നു വടകര: ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ഒന്നര കോടി രൂപയോളം തട്ടിയയെന്ന പരാതിയിൽ വടകരയിൽ ധനകാര്യ സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തി. വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ. കോപ്പറേറ്റിവ് സൊസൈറ്റിയിലാണ് വടകര പൊലീസ് പരിശോധന നടത്തിയത്. സാധാരണ നിക്ഷേപങ്ങൾക്ക് പന്ത്രണ്ട് ശതമാനവും വയോജനങ്ങൾക്ക് പന്ത്രണ്ടര ശതമാനവും പലിശയാണ് സ്ഥാപനം വാഗ്ദാനം ചെയ്തത്. നിക്ഷേപകരുടെ പരാതിയെ തുടർന്ന് സ്ഥാപനം ആറ് മാസത്തോളമായി അടഞ്ഞ് കിടക്കുകയായിരുന്നു. ഒരു വിഭാഗം നിക്ഷേപകർ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടികയുണ്ടായില്ല. തുടർന്ന് കോടതിയെ സമീപിക്കുകയും കോടതി ഉത്തരവിനെ തുടർന്നാണ് പൊലീസ് സ്ഥാപനത്തിൽ പരിശോധന നടത്തിയത്. 35 ഓളം പരാതികളാണ് സ്ഥാപനത്തിനെതിരെ വടകര പൊലീസിൽ ലഭിച്ചത്. പൊലീസ് സ്ഥാപനത്തിൽ പരിശോധന നടത്തിയെങ്കിലും രേഖകളും കമ്പ്യൂട്ടർ ഉൾപ്പെടെ ഇവിടെനിന്നും കടത്തി കൊണ്ട് പോയിരുന്നു. ബാക്കിയായ ചില ഫയലുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. വില്ലേജ് ഓഫിസറുടെ സാന്നിധ്യത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. കേസ് അന്വേഷണം റൂറൽ ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി സ്ഥാപനം പൊലീസ് അടച്ച് പൂട്ടി കൂടുതൽ അന്വേഷണത്തിനായി സീൽ ചെയ്യുകയുണ്ടായി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Police seal financial institution after complaint of cheating investors

നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയതായി പരാതി; ധനകാര്യ സ്ഥാപനം പൊലീസ് സീൽ ചെയ്തു
M
MadhyamamSource Link
about 1 month ago