നേമത്ത് എൽ.ഡി.എഫ് പിന്തുണതേടി, വി.ഡി സതീശൻ നിലപാട് തിരുത്തിയാൽ മാത്രം മഞ്ചേശ്വരത്ത് യു.ഡി.എഫിന് പിന്തുണ -എസ്.ഡി.പി.ഐ

നേമത്ത് എൽ.ഡി.എഫ് പിന്തുണതേടി, വി.ഡി സതീശൻ നിലപാട് തിരുത്തിയാൽ മാത്രം മഞ്ചേശ്വരത്ത് യു.ഡി.എഫിന് പിന്തുണ -എസ്.ഡി.പി.ഐ

M
MadhyamamSource Link
തിരുവനന്തപുരം: നേമത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എസ്‍.ഡി.പി.ഐ പിന്തുണ ആവശ്യപ്പെട്ടെന്ന് സംസ്ഥാന പ്രസിഡന്‍റ് സി.പി.എ ലത്തീഫ്. മ‍ണ്ഡലത്തിൽ പ്രവർത്തകർ സജീവമാണ്. സി.പി.എം ഔദ്യോഗികമായി പിന്തുണ തേടിയിട്ടില്ല. തെരഞ്ഞെടുപ്പിൽ മണ്ഡലം തലത്തിൽ നീക്കുപോക്കുകൾ സാധാരണയാണ്. വി.ശിവൻകുട്ടിക്ക് എസ്‍.ഡി.പി.ഐ പിന്തുണ നൽകിയിട്ടുണ്ട്. തങ്ങളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ വി.ഡി സതീശൻ നിലപാട് തിരുത്തിലായാൽ മാത്രമേ മഞ്ചേശ്വരത്ത് യു.ഡി.എഫിന് പിന്തുണ നൽകുകയുള്ളു. ബി.ജെ.പി വിജയിക്കുന്നത് തടയണമെന്ന പൊതുവായ ആവശ്യം മുൻനിർത്തിയാണ് മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പിൻവലിച്ചത്. എന്നാൽ തങ്ങളുടെ വോട്ട് വേണ്ടെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ വ്യക്താക്കിയത്. കോൺഗ്രസ് നേതാക്കൾ രണ്ടു തരത്തിലുള്ള നിലപാടാണ് സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ കെ.സി വേണുഗോപാൽ വോട്ട് വേണം എന്നാണ് പറയുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസ് കൃത്യമായ തീരുമാനം എടുക്കണം. പ്രതിപക്ഷ നേതാവിന്‍റെ നിലപാട് ഗുണം ചെയ്തത് ബിജെപിക്കാണ്. മഞ്ചേശ്വരത്ത് എസ്‍.ഡി.പി.ഐ മത്സരിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് സാദിഖലി തങ്ങൾ വരെ നിലപാടെടുത്തിരുന്നു. മതേതര വോട്ടുകൾ ഏകീകരിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ അതിന് വിരുദ്ധമായി നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നത്. വി.ഡി സതീശന്‍റെ താല്പര്യങ്ങൾ വളരെ ദുരൂഹമാണ്. യുഡിഎഫ് സീറ്റുകളുടെ എണ്ണം കുറക്കാനാണ് സതീശൻ ഇപ്പോൾ ശ്രമിക്കുന്നത്. കെ.സി വേണുഗോപാൽ മുഖ്യമന്ത്രി ആകാതിരിക്കാൻ കുറഞ്ഞ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിക്കാനാണ് സതീശന്‍റെ ശ്രമം. എല്ലാ മണ്ഡലങ്ങളിലും എസ്.ഡി.പി.ഐക്ക് വോട്ട് ഉണ്ട്. എന്നിട്ടും എസ്.ഡി.പി.ഐ വോട്ട് എന്നാണ് സതീശൻ പറയുന്നത്. ലീഗ് നേതൃത്വവും നിലപാട് വ്യക്തമാക്കണം. എല്ലാ യു.ഡി.എഫ് നേതാക്കളും എസ്.ഡി.പി.ഐ വോട്ട് വേണ്ട എന്ന് പറഞ്ഞിട്ടില്ല. 36 സീറ്റിൽ പാർട്ടി മത്സരിക്കുന്നു. ബാക്കിയുള്ളിടത്ത് ആർക്ക് പിന്തുണ നൽകുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏതു മുന്നണിക്ക് പിന്തുണ നൽകുമെന്ന് നിലപാട് എടുത്തിട്ടില്ല. എൽ.ഡി.എഫ് നേതാക്കൾക്ക് എസ്.ഡി.പി.ഐ പിന്തുണ സ്വീകരിക്കുന്നതിൽ ഭിന്നാഭിപ്രായമില്ല. ബി.ജെ.പിയെ തോൽപ്പിക്കുക മാത്രമല്ല, പാര്‍ട്ടിയുടെ വളര്‍ച്ചയാണ് ലക്ഷ്യമെന്നും ലത്തീഫ് കൂട്ടിച്ചേര്‍ത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നേമത്ത് എൽ.ഡി.എഫ് പിന്തുണതേടി, വി.ഡി സതീശൻ നിലപാട് തിരുത്തി… | Boolokam