നോ​വി​ല​ക​ളി​ല്‍ പാ​ടും പ​ത​ക​രി​ക​ളും

നോ​വി​ല​ക​ളി​ല്‍ പാ​ടും പ​ത​ക​രി​ക​ളും

M
MadhyamamSource Link
തീ​രാ​വേ​ദ​ന​ക​ള്‍ മ​ര​വി​പ്പി​ലേ​ക്കും മ​ര​വി​പ്പു​ക​ള്‍ മൂ​ടി​ക്കെ​ട്ടി​യ മേ​ഘ​ങ്ങ​ളി​ലേ​ക്കും ക​ടംകൊ​ള്ളു​ന്നു​ണ്ട്. പെ​യ്തു​പെ​യ്തു വേ​വു​ന്ന ക​ന​ലു​ക​ളി​ല്‍ സാ​ന്ത്വ​ന​മേ​കാ​ന്‍ നി​ഴ​ല​ക​ന്ന ന​ട്ടു​ച്ച​ക​ള്‍ മാ​ത്രം തെ​ര​ക്കു​ക​ളെ​ല്ലാം മാ​റ്റി​വെ​ച്ച് എ​ന്നും ക​ട​ന്നു​വ​രാ​റു​ണ്ട്. എ​ന്നൊ​ക്കെ​യോ കൂ​ട്ടി​നെ​ത്തി​യി​രു​ന്ന അ​ക്ഷ​ര​ങ്ങ​ള്‍ ക​യ​റി​യി​രി​ക്കാ​തെ, മു​റ്റ​ത്ത​വി​ട​വി​ടെ നി​ന്ന് കാ​തോ​ര്‍ത്തും, തി​രി​കെ ന​ട​വ​ഴി​യി​ലേ​ക്കി​റ​ങ്ങി​യും ഒ​രു വി​ളി​യൊ​ച്ച​ക്ക് ചെ​വി​യോ​ര്‍ക്കു​ന്നു. ന​ട്ടു​ന​ന​ച്ച പ​ല​നെ​റ​മു​ള്ള ഇ​ല​ച്ചെ​ടി​ക​ളും അ​ര​ങ്ങൊ​ഴി​ഞ്ഞി​രി​ക്കു​ന്നു, ക്ഷ​ണി​ക്കാ​തെ​ത്തി​യ ബോ​ള്‍സും പൂ​വാം​കു​റു​ന്നി​ല​യും പൂ​വി​ട്ടു നി​ൽക്കു​ന്നു, ചി​രി​യ​ക​ന്നേ​പോ​യ നോ​വി​ല​ക​ളി​ല്‍ പാ​ടും പ​ത​ക​രി​ക​ളും. ഓ​ർമ​ക​ളെ മാ​ടി​യൊ​തു​ക്കി സ​ന്ധ്യ​ക​ള്‍ മെ​ഴു​കു​തി​രി​ക​ളും സാ​മ്പ്രാ​ണി​യും കോ​ളാ​മ്പി​പ്പൂ​ക്ക​ളും കു​ടി​നീ​രു​മാ​യി തെ​ക്കു​പു​റ​ത്തേ​ക്ക് വേ​ച്ചു​നീ​ങ്ങു​ന്ന​ത്, ഉ​റ​ക്ക​മ​ക​ന്ന രാ​വു​ക​ളി​ലേ​ക്ക് ത​ള​ര്‍ന്നു​വീ​ഴാ​നാ​ണ്. പ​ക​ലു​ക​ള​ട​ക്കി​യ മ​ഴ​മേ​ഘ​ങ്ങ​ളെ കൂ​ടു​തൊ​റ​ന്നൊ​ന്ന് വി​ടാ​നാ​ണ്. ക​ടംകൊ​ള്ളു​ന്ന രാ​പ്പ​ക​ലു​ക​ളി​ല്‍ ഉ​റ​ഞ്ഞു​തീ​ര്‍ന്ന വേ​ദ​ന​ക​ള്‍ ഓ​ർമ​യു​ടെ മാ​റാ​പ്പ് തേ​ച്ചു​മി​നു​ക്കു​മ്പോ​ള്‍, നൊ​മ്പ​ര​ങ്ങ​ള്‍ക്കു മാ​ത്ര​മെ​ന്തോ ഇ​രു​ളു​വീ​ഴാ​റാ​യൊ​രീ​നേ​ര​ത്തും ത​രി​മ്പും ക​രു​ണ​യി​ല്ലാ​ത്ത​ത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നോ​വി​ല​ക​ളി​ല്‍ പാ​ടും പ​ത​ക​രി​ക​ളും — Madhyamam | Boolo… | Boolokam