നജ്റാൻ: കെ.എം.സി.സി, ഒ.ഐ.സി.സി നജ്റാൻ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ‘ജയാരവം 2026’ എന്ന പേരിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഒ.ഐ.സി.സി നജ്റാൻ ഏരിയ പ്രസിഡൻറ് ഷാക്കിർ കൊടശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി പ്രസിഡൻറ് സലീം ഉപ്പള അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുസ്സലാം പൂളപ്പൊയിൽ മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിെൻറ സമ്പദ്വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസികളോട് കഴിഞ്ഞ 10 വർഷത്തോളമായി സർക്കാർ കടുത്ത അവഗണനയാണ് കാട്ടുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. പ്രവാസികൾക്കായി കൃത്യമായ പുനരധിവാസ പദ്ധതികളോ കണക്കുകളോ സർക്കാർ നടപ്പിലാക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ബജറ്റിൽ പ്രവാസികൾക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നും, ലോക കേരള സഭ പോലുള്ള വേദികൾ പ്രവാസികളുടെ യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ലെന്നും യോഗം വിലയിരുത്തി. ഈ സാഹചര്യത്തിൽ കേരളത്തിൽ ഒരു ഭരണമാറ്റം അനിവാര്യമാണെന്നും നേതാക്കൾ പറഞ്ഞു. ചടങ്ങിൽ അബ്ദുൽ ജബ്ബാർ പനങ്ങാങ്ങര, സുധീർ മടത്തറ, ബഷീർ കരിങ്കല്ലത്താണി, ഷറഫു ചാവക്കാട് തുടങ്ങിയവർ സംസാരിച്ചു. സത്താർ തച്ഛനാട്ടുകാര സ്വാഗതവും നൗഫൽ കൊളത്തൂർ നന്ദിയും പറഞ്ഞു.

നജ്റാനിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ‘ജയാരവം 2026
M
MadhyamamSource Link
about 1 month ago