നജ്റാൻ: നജ്റാന് മേഖലയിലെ ഇന്ത്യന്‍ പ്രവാസികളെ ഒന്നിപ്പിക്കുന്നതിനും അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ‘നജ്റാന് ഇന്ത്യന്‍ കള്‍ചറല്‍ അസോസിയേഷന്’ (എൻ.ഐ.സി.എ) രൂപവത്കരിച്ചു. മേഖലയിലെ നൂറുകണക്കിന് പ്രവാസികള്‍ക്ക് താങ്ങായി കലാ-സാംസ്കാരിക, സേവന മേഖലകളില്‍ സജീവമാകാനാണ് ഈ പുതിയ കൂട്ടായ്മ ലക്ഷ്യമിടുന്നത്. വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്ത യോഗത്തിലാണ് സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പ്രവാസികള്‍ നേരിടുന്ന തൊഴില്‍പരമായ പ്രശ്നങ്ങള്‍, നിയമസഹായം, ആരോഗ്യ പരിരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ എൻ.ഐ.സി.എ സജീവമായി ഇടപെടും. കൂടാതെ പ്രവാസി കുടുംബങ്ങള്‍ക്കായി സാംസ്കാരിക പരിപാടികളും കുട്ടികള്‍ക്കായി വിദ്യാഭ്യാസ സഹായ പദ്ധതികളും സംഘടനയുടെ വരാനിരിക്കുന്ന കര്‍മ്മപദ്ധതികളുടെ ഭാഗമായി നടപ്പാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. നജ്റാനിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ഐക്യവും പരസ്പര സഹകരണവും വര്‍ദ്ധിപ്പിക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. യോഗത്തിൽ അലി എടക്കര, പ്രതാപന് കോട്ടുകല്‍, റഷീദ് കൊല്ലം എന്നിവര്‍ സംസാരിച്ചു. സംഘടനയുടെ ഭാരവാഹികളായി അലി കാഞ്ഞിരായ് എടക്കര (പ്രസി.), വീരസിമ്മന്, സല്മാന് മുക്കം (വൈ. പ്രസി.), പ്രതാപന് കോട്ടുകല്‍ (ജന. സെക്ര.), ഹസീം ഖാന് ഹൈദരാബാദ് (ജോ. സെക്ര.), ജസ്റ്റിന് രാജ് കന്യാകുമാരി (ട്രഷ.), റഷീദ് കൊല്ലം, സുഭാഷ് കൊല്ലം (രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു. ഭാരവാഹികളടക്കം 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.

നജ്റാൻ ഇന്ത്യൻ കൾചറൽ അസോസിയേഷൻ രൂപവത്കരിച്ചു
M
MadhyamamSource Link
about 2 months ago